Question:
ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത് ?
Aമാർച്ച് മുതൽ മെയ് വരെ
Bജൂൺ മുതൽ സെപ്റ്റംബർ വരെ
Cഡിസംബർ മുതൽ ഫിബ്രവരി വരെ
Dഒക്ടോബർ മുതൽ നവംബർ വരെ
Answer:
A. മാർച്ച് മുതൽ മെയ് വരെ
Explanation:
- ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്ന മാസം - മാർച്ച് മുതൽ മെയ് വരെ
- ഇന്ത്യയുടെ പടിഞ്ഞാറ് ,തെക്ക് ഭാഗത്ത് ഏറ്റവും ചൂട് കൂടിയ മാസം ഏപ്രിൽ ആണ്
- ഈ സീസണിൽ സൂര്യപ്രകാശം ഉത്തരായന രേഖയ്ക്ക് ലംബമായി പതിക്കുന്നു
- ഇന്ത്യയുടെ വടക്കൻ മേഖലകളിൽ മെയ് മാസത്തിലാണ് ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുന്നത്
ഇന്ത്യയിൽ അനുഭവപ്പെടുന്ന പ്രധാന ഋതുക്കൾ
- ശൈത്യകാലം : ഡിസംബർ - ഫെബ്രുവരി
- ഉഷ്ണകാലം : മാർച്ച് - മെയ്
- തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം : ജൂൺ - സെപ്റ്റംബർ
- മൺസൂണിന്റെ പിൻവാങ്ങൽ കാലം : ഒക്ടോബർ - നവംബർ