Question:

കരക്കാറ്റ് എപ്പോളാണ് അനുഭവപ്പെടാറുള്ളത് ?

Aരാത്രി

Bപകൽ

Cമൺസൂൺ സമയത്ത്

Dഇതൊന്നുമല്ല

Answer:

A. രാത്രി

Explanation:

കടൽക്കാറ്റ്

പകൽ സമയത്ത് കര പെട്ടെന്ന് ചൂടുപിടിക്കുന്നതിന് ഫലമായി കരയോട് ചേർന്ന് കിടക്കുന്ന വായു ചൂടായി ഉയരുന്നു . ഇത് ആ പ്രദേശത്തിന് മുകളിൽ ഒരു ന്യൂനമർദ്ദം രൂപം കൊള്ളുന്നതിന് കാരണമാകുന്നു . അപ്പോൾ താരതമ്യേനെ തണുത്ത വായു കടലിനു മുകളിൽ നിന്നും തീരത്തേക്ക് വീശുന്നു . ഈ ഇളം കാറ്റുകൾ ആണ് കടൽക്കാറ്റ് എന്നറിയപ്പെടുന്നത്. 

കരക്കാറ്റ്

രാത്രി കാലങ്ങളിൽ കര കടലിനെ അപേക്ഷിച്ചു പെട്ടെന്ന് തണുക്കുന്നത് മൂലം കരയുടെ മുകളിൽ ഉച്ചമർദ്ദവും കടലിനു മുകളിൽ ന്യൂനമർദ്ദവും ആയിരിക്കും . ഇത് കരയിൽ നിന്നും കടലിലേക്ക് കാറ്റ് വീശുന്നതിന് ഇടയാക്കുന്നു . ഇവയാണ് കരക്കാറ്റ്. 


Related Questions:

വളരെ ഉയർന്ന താപനിലയെക്കുറിച്ചുള്ള പഠനം :

തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ഇല്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി :

കനത്ത മഴയും, ശക്തമായ കാറ്റും മിന്നലും ഉള്ളപ്പോൾ ഉയരമുള്ള മരത്തിന്റെ ചുവട്ടിൽ നിൽക്കുന്നത് അപകടകരമാണ്. എന്തുകൊണ്ട് ?

ഇൻകുബേറ്ററിൽ മുട്ട വിരിയാൻ സഹായിക്കുന്നത് ഏതു താപ പ്രേരണ രീതിയാണ് ?

മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേക്ഷണം ചെയ്യപ്പെടുന്ന രീതി :