Question:

കേരളത്തിൽ പഞ്ചായത്ത് രാജ് ദിനം എന്നാണ് ?

Aഏപ്രിൽ – 23

Bഫെബ്രുവരി - 19

Cഏപ്രിൽ – 24

Dഫെബ്രുവരി 18

Answer:

B. ഫെബ്രുവരി - 19

Explanation:

  • ഏപ്രിൽ 24 ന് ആണ് ദേശീയ പഞ്ചായത്ത് രാജ് ദിനം ആചരിക്കുന്നതെങ്കിലും പഞ്ചായത്ത് രാജിൻ്റെ പിതാവായ ബൽവന്ത്റായ് മേത്തയുടെ ജന്മദിനമായ ഫെബ്രുവരി 19 ആണ് കേരളത്തിൽ പഞ്ചായത്ത് രാജ് ദിനം ആയിട്ട് ആചരിക്കുന്നത്
  • പഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് - അനുച്ഛേദം 40
  • പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകിയ ഭേദഗതി - 73-ാം ഭേദഗതി 1992
  • പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത് - 1993 ഏപ്രിൽ 24
  • ദേശീയ പഞ്ചായത്ത് രാജ് ദിനം - ഏപ്രിൽ 24 (2011 മുതൽ) മുൻപ് ഫെബ്രുവരി 19 ആയിരുന്നു
  • 'പഞ്ചായത്തീരാജ്' എന്ന പദത്തിന്റെ ഉപജ്ഞാതാവ് - ജവഹർലാൽ നെഹ്‌റു
  • 73-ാം ഭരണഘടനാ പ്രകാരമുള്ള കേരള പഞ്ചായത്ത്‌ രാജ്‌ നിയമം 1994 ഏപ്രിൽ 23നും 74-ാം ഭരണഘടനാ പ്രകാരമുള്ള കേരള മുനിസിപ്പാലിറ്റി നിയമം 1994 മേയ്‌ 30 നും നിലവില്‍ വന്നു.

Related Questions:

അശോക് മേത്ത കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1.1977ലാണ് കമ്മിറ്റി നിലവിൽ വന്നത്. 

2.കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നറിയപ്പെടുന്നു 

3.മണ്ഡൽ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചു. 

കേരളത്തിൽ തദ്ദേശ സ്വയംഭരണ ദിനമായി ആചരിക്കുന്നത് എന്ന് ?

'ഗ്രാമ സ്വരാജ്' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?

ത്രിതല പഞ്ചായത്തീരാജ് സംവിധാനം ഇന്ത്യയിൽ നിലവിൽ വരാൻ കാരണമായ കമ്മിറ്റി ഏത് ?

അധികാരവികേന്ദ്രീകരണത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ജില്ലാ പരിഷത് ആയിരിക്കണം എന്ന് നിർദ്ദേശിച്ച കമ്മിറ്റി ഏതാണ്?