Question:

ഒരാൾക്ക് 34 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ ഇളയമകൻ ജനിച്ചു. ഇളയമകന് ഇപ്പോൾ 13 വയസ്സുണ്ട്. എങ്കിൽ 10 വർഷം കഴി യുമ്പോഴുള്ള അച്ഛന്റെ പ്രായം എത്രയാണ്

A50

B56

C65

D55

Answer:

C. 65

Explanation:

ഒരാൾക്ക് 34 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ ഇളയമകൻ ജനിച്ചു. ഇളയ മകൻ ജനിച്ചപ്പോൾ അച്ഛന്റെ വയസ്സ് = 34 + 8 = 42 ഇളയ മകന് 13 വയസ്സുള്ളപ്പോൾ അച്ഛന്റെ വയസ്സ് = 42 + 13 = 55 ഇപ്പോൾ അച്ഛന് 55 വയസ്സ് 10 വർഷത്തിനുശേഷം അച്ഛന്റെ വയസ്സ് = 55 + 10 = 65


Related Questions:

അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 49 ആണ്. 7 വർഷം മുൻപ് അമ്മയുടെ വയസ്സ് മകളുടെ വയസ്സിന്റെ 4 മടങ്ങ് ആയിരുന്നു. എന്നാൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?

മൂന്ന് കുട്ടികളുടെ ഇപ്പോഴത്തെ വയസ്സിന്റെ തുക 30. എങ്കിൽ മൂന്നുവർഷത്തിന് ശേഷം അവരുടെ വയസ്സിന്റെ ശരാശരി എത്ര ?

ഇന്ന് അച്ഛന് മകന്റെ മൂന്നിരട്ടി വയസ്സാണ്. 5 വർഷം മുമ്പ് ഇത് നാലിരട്ടിയായിരുന്നു . എന്നാൽ ഇന്ന് അച്ഛന്റെ വയസ്സ് എത്ര ?

അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങാണ്. 15 വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകും. ഇപ്പോഴത്തെ അച്ഛന്റെ വയസ്സെത്ര ?

അച്ചുവിന് 15 വയസ്സും അമ്മുവിന് 6 വയസ്സും ഉണ്ട് .എത്ര വർഷങ്ങൾ കഴിഞ്ഞാലാണ് ഇവരുടെ വയസ്സുകളുടെ തുക 35 ആകുക ?