Question:

മകൻ ജനിക്കുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ ഇപ്പോഴത്തെ വയസ്സിന് തുല്യമായിരുന്നു. അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് 48 ആണെങ്കിൽ മകന്റെ വയസ്സ് 10 വർഷം മുമ്പ് എത്ര ?

A20

B8

C16

D14

Answer:

D. 14

Explanation:

മകൻ ജനിക്കുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ ഇപ്പോഴത്തെ വയസ്സിന് തുല്യമായതിനാൽ അച്ഛന്റെ ഇപ്പോഴത്തെ വയസ്സി ന്റെ പകുതിയാണ് മകന്റെ വയസ്സ്. മകന്റെ ഇപ്പോഴത്തെ വയസ്സ് = 24. 10 വർഷം മുമ്പ് മകന്റെ വയസ്സ് = 24- 10= 14


Related Questions:

ഒരു കുടുംബശ്രീ യൂണിറ്റിൽ 40 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ എണ്ണം 30 ഉം 40 വയസ്സിനു മുകളിലുള്ള സ്ത്രീകളുടെ എണ്ണം 20 ഉം ആണ്. എങ്കിൽ 40 വയസ്സിനു താഴെയുള്ള സ്ത്രീകൾ എത്ര ശതമാനമാണ്?

രാജന് 22 വയസ്സ് പ്രായമുണ്ട് . രാജൻ്റെ അച്ഛന് 50 വയസ്സും . എത്ര വർഷം കൊണ്ട് രാജൻ്റെ അച്ഛൻ്റെ വയസ്സ് രാജൻ്റെ വയസ്സിൻ്റെ ഇരട്ടി ആകും ?

രാജുവിന്റെ അമ്മയുടെ പ്രായം രാജുവിനെക്കാൾ 9 മടങ്ങാണ്, 9 വർഷം കഴിയുമ്പോൾ ഇത് മൂന്നു മടങ്ങായി മാറും രാജുവിനെ ഇപ്പോഴത്തെ പ്രായം എത്രയാണ്?

അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 49 ആണ്. 7 വർഷം മുൻപ് അമ്മയുടെ വയസ്സ് മകളുടെ വയസ്സിന്റെ 4 മടങ്ങ് ആയിരുന്നു. എന്നാൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?

മൂന്നു പേരുടെ ശരാശരി വയസ്സ് 42. ആദ്യത്തെ രണ്ടുപേരുടെ ശരാശരി വയസ്സ് 41. മൂന്നാമന്റെ വയസ്സെത്ര?