Question:

കേന്ദ്രഭാഗത്തു ഉയർന്ന മർദ്ദവും ചുറ്റുമുള്ള ഭാഗത്തു കുറഞ്ഞ മർദ്ദവും അനുഭവപ്പെടുമ്പോൾ, കേന്ദ്രഭാഗത്തുനിന്നു ചുറ്റുമുള്ള ഭാഗത്തേക്ക് വീശുന്ന കാറ്റുകളാണ് ---------------

Aകാലികവാതങ്ങൾ

Bചക്രവാതങ്ങൾ

Cപ്രതിചക്രവാതങ്ങൾ

Dടൊർണാഡോ

Answer:

C. പ്രതിചക്രവാതങ്ങൾ

Explanation:

കേന്ദ്രഭാഗത്തു ഉയർന്ന മർദ്ദവും ചുറ്റുമുള്ള ഭാഗത്തു കുറഞ്ഞ മർദ്ദവും അനുഭവപ്പെടുമ്പോൾ കേന്ദ്രഭാഗത്തുനിന്നു ചുറ്റുമുള്ള ഭാഗത്തേക്ക് വീശുന്ന കാറ്റുകളാണ് പ്രതിചക്രവാതങ്ങൾ. അന്തരീക്ഷത്തിൽ ഒരുഭാഗത്തു കുറഞ്ഞ മർദ്ദവും ചുറ്റുമുള്ള ഭാഗത്തു ഉയർന്ന മർദ്ദവും അനുഭവപ്പെടുമ്പോൾ ചുറ്റിൽ നിന്നും മർദ്ദം കുറഞ്ഞ ഭാഗത്തേക്ക് വീശുന്ന ശക്തമായ കാറ്റുകളാണ് ചക്രവാതങ്ങൾ. ടൊർണാഡോ ഒരുതരം ചക്രവാതമാണ്. ചക്രവാതങ്ങൾ , പ്രതിചക്രവാതങ്ങൾ ഇവ രണ്ടും അസ്ഥിരവാതങ്ങളാണ്. എന്നാൽ ഋതുക്കൾക്കനുസരിച്ചു ദിശയിൽ മാറ്റം വരുന്ന കാറ്റുകളാണ് കാലികവാതങ്ങൾ.


Related Questions:

വൻകര വിസ്ഥാപനം എന്ന ആശയത്തിന് ശാസ്ത്രീയ പരിവേഷം നൽകിയത് ആരാണ് ?

ഹരിതഗൃഹ പ്രഭാവത്തിനു പ്രധാനമായി കാരണമാകുന്നത് അന്തരീക്ഷത്തിൽ ഏത് വാതകത്തിന്റെ അളവ് കൂടുന്നതാണ് ?

പാകിസ്ഥാന്‍റെ ദേശീയനദിയേത്?

കിളിമഞ്ജാരോ പർവ്വതം എവിടെ സ്ഥിതി ചെയ്യുന്നു?

ഭൂമിയിലെ എല്ലാ കാലാവസ്ഥാ പ്രതിഭാസങ്ങളും നടക്കുന്നത്‌?