Question:
കേരള സാമൂഹ്യ സുരക്ഷാ മിഷൻ നിലവിൽ വന്നത്
A2005
B2006
C2019
D2008
Answer:
D. 2008
Explanation:
ഈ മിഷന്‍ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുകയും, സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ആധികാരിക വിഭാഗങ്ങളും ഉള്‍പ്പെടെ നിരവധി വിഭാഗങ്ങളിലെ ജനങ്ങളുടെ അഭിവൃദ്ധിക്ക് ശ്രമിക്കുകയും ചെയ്യുന്നു.
കേരള സാമൂഹ്യ സുരക്ഷാ മിഷൻ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി നടത്തുന്ന പ്രതിമാസ ധനസഹായ പദ്ധതി - സ്നേഹസാന്ത്വനം
ശ്രവണ വൈകല്യമുള്ള 0-5 വയസ് പ്രായമുള്ള കുട്ടികൾക്ക് സൗജന്യ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തുന്നതിനുള്ള കേരള സർക്കാർ പദ്ധതി - ശ്രുതിതരംഗം
കേരള സർക്കാരിന്റെ സാമൂഹികക്ഷേമ വകുപ്പിന്റെ കീഴിൽ കേരള സോഷ്യൽ സെക്യുരിറ്റി മിഷൻ 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിൽസ ലഭ്യമാക്കുന്ന പദ്ധതി - താലോലം
ഒരു മുഴുവന്‍ സമയ പരിചാരകന്‍റെ സേവനം ആവശ്യമാവിധം കിടപ്പിലായ രോഗികളെയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതി - ആശ്വാസകിരണം
ഓട്ടിസം ബാധിതരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി - സ്പെക്ട്രം
ചൂഷണത്തിന് വിധേയരായ അവിവാഹിതരായ അമ്മമാർക്ക് സഹായം നൽകുന്ന കേരള സാമൂഹിക സുരക്ഷാ മിഷൻ പദ്ധതി - സ്നേഹസ്പർശം