Question:

നാഷണൽ ഡയറി ഡെവലപ്മെൻറ് ബോർഡ് സ്ഥാപിതമായത് എന്ന്?

A1960

B1961

C1965

D1967

Answer:

C. 1965

Explanation:

നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് (NDDB)

  • നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് ഇന്ത്യൻ പാർലമെന്റിന്റെ നിയമപ്രകാരം സ്ഥാപിതമായ ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമാണ്.
  • ആസ്ഥാനം - ഗുജറാത്തിലെ ആനന്ദിലാണ്. 
  • ധവളവിപ്ലവത്തിലൂടെ പാലിന്റെയും പാലിന്റെയും ഉപോൽപ്പന്നങ്ങളുടെയും ഉത്പാദനം വർധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
  •  1965-ൽ ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ.വർഗീസ് കുര്യന്റെ അധ്യക്ഷതയിൽ സ്ഥാപിതമായി.

ഓപ്പറേഷൻ ഫ്ലഡ്

  • 1970 ജനുവരി 13-ന് നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് ആരംഭിച്ച പദ്ധതിയാണ് ഓപ്പറേഷൻ ഫ്ലഡ്.
  • ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷീര ഉൽപാദന പദ്ധതിയായിരുന്നു ഇത്,
  • ഈ പദ്ധതിയിലൂടെ ഇന്ത്യയിൽ 'ധവള വിപ്ലവം'(White Revolution) സാധ്യമായി.
  • പദ്ധതി വിജയമായതോടെ 1998-ൽ അമേരിക്കയെ മറികടന്നുകൊണ്ട് ഇന്ത്യ പാലിന്റെ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.




Related Questions:

2012 മുതൽ 2017 വരെ നടപ്പാക്കുന്ന 12-ാം പഞ്ചവത്സര പദ്ധതി ഏത് മേഖലയ്ക്കാണ് ഊന്നൽ നൽകുന്നത് ?

  1. സ്വാതന്ത്രത്തിന്റെ 50 -ാം വാർഷികത്തിൽ ആരംഭിച്ച പഞ്ചവൽസരപദ്ധതി
  2. കുടുംബശ്രീ , അന്ത്യോദയ അന്നയോജന , അന്നപൂർണ എന്നി പദ്ധതികൾ ആരംഭിച്ചു 

ഏത് പഞ്ചവത്സര പദ്ധതിയെക്കുറിച്ചാണ് പറയുന്നത് ? 

പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് എത്ര ?

undefined

ഇന്ത്യയിലെ ഒന്നാം പഞ്ചവത്സര പദ്ധതി കൊണ്ട് വികസിപ്പിക്കാൻ ശ്രമിച്ച മേഖല ഏത് ?