Question:

ബംഗാൾ വിഭജനത്തിന് എതിരായി സ്വദേശി പ്രസ്ഥാനം രൂപം കൊണ്ടത് ?

A1905

B1915

C1904

D1900

Answer:

A. 1905

Explanation:

സ്വദേശി പ്രസ്ഥാനം

  • 1905 ഓഗസ്റ്റ് 7നാണ് സ്വദേശി പ്രസ്ഥാനം ആരംഭിച്ചത്.
  • ബംഗാൾ വിഭജനത്തിനെതിരെ പ്രതിഷേധമായി ഉയർന്നുവന്ന പ്രധാനപ്പെട്ട സമരമുറയായിരുന്നു സ്വദേശി പ്രസ്ഥാനം.
  • ദേശീയ പ്രസ്ഥാനം സാധാരണക്കാരിലേക്ക് എത്തിയത് ഈ പ്രസ്ഥാനത്തോടുകൂടിയായിരുന്നു.

  • ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ നേതൃത്വത്തിൽ സ്വദേശി അഥവാ ഇന്ത്യൻ നിർമ്മിത വസ്തുക്കളുടെ ഉപയോഗവും ബ്രിട്ടീഷ് നിർമ്മിത വസ്തുക്കളുടെ ബഹിഷ്കരണവും നടന്നു.
  • ബ്രിട്ടീഷ് നിർമിത വസ്തുകളോടൊപ്പം ബ്രിട്ടീഷുകാർ നടത്തിവന്നിരുന്ന സ്‌കൂളുകളും കോളേജുകളും കോടതികളും സർക്കാർ ഓഫീസുകളും എല്ലാം ബഹിഷ്കരിക്കപ്പെട്ടു. 

Related Questions:

ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?

  1. 1905 ജൂലൈ 20 നാണ് ബംഗാൾ വിഭജിച്ചത് 
  2. ബംഗാൾ വിഭജനത്തെക്കുറിച്ച് ' ഇതൊരു ക്രൂരമായ തെറ്റാണ് ' എന്ന് പറഞ്ഞത് - ജവഹർലാൽ നെഹ്‌റു 
  3. ബംഗാൾ വിഭജനം നിലവിൽ വന്നത് - 1905 ഒക്ടോബർ 16
  4. ബംഗാൾ വിഭജന സമയത്തെ ഇന്ത്യൻ സെക്രട്ടറി - ലോർഡ് ബ്രോഡ്രിക്  

ശരിയായ പ്രസ്താവന ഏതാണ് ?

A)  ഇൻ സെർച്ച് ഓഫ് ഗാന്ധി എന്ന പുസ്തകം എഴുതിയത് - റിച്ചാർഡ് ആറ്റൻബറോ 

B) വെയ്റ്റിങ് ഫോർ മഹാത്മാ എന്ന പുസ്തകം എഴുതിയത് - R K നാരായണൻ 

ഒന്നാം സ്വതന്ത്ര സമരത്തിൽ ഗറില്ല യുദ്ധമുറകൾ ഉപയോഗിച്ച വിപ്ലവകാരി ആരാണ് ?

Which of the following states was the first to be annexed by the Doctrine of Lapse?

'ആക്ട് ഫോർ ദി ബെറ്റർ ഗവൺമെന്റ് ഓഫ് ഇന്ത്യ' , ഇന്ത്യയിലെ ഈ സംഭവവുമായി ബന്ധപ്പെട്ടതാണ്?