Question:

കിട്ടൂർ ചന്നമ്മ ബ്രിട്ടീഷുകാർക്കെതിരായി കലാപം നയിച്ച സ്ഥലം :

Aതമിഴ്നാട്

Bആന്ധ്രാ പ്രദേശ്

Cഒറീസ

Dകർണ്ണാടക

Answer:

D. കർണ്ണാടക

Explanation:

  • കിത്തൂരിലെ (ഇപ്പോൾ കർണാടക) റാണിയായിരുന്നു കിത്തൂർ റാണി ചെന്നമ്മ.

  • ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ കലാപം നയിച്ചു.

  • 1829ൽ ചെന്നമ്മയെ അറസ്റ്റ് ചെയ്ത് തടവിലാക്കി.

  • കമ്പനിക്കെതിരേ സായുധ കലാപം നയിച്ചതിന്റെ പേരിലാണ് ഇവർ പ്രധാനമായും അറിയപ്പെടുന്നത്.

  • ഈ സായുധ കലാപത്തിനു ശേഷം ചെന്നമ്മ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായി അറിയപ്പെടുന്നു.

  • 21 ഫെബ്രുവരി 1829 ന് തന്റെ അമ്പതാമത്തെ വയസ്സിൽ തടവറയിൽ വച്ച് ചെന്നമ്മ അന്തരിച്ചു.


Related Questions:

വിപ്ലവകാരികൾ ഡൽഹി പിടിച്ചെടുത്തത് എന്നായിരുന്നു ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1) ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപമാണ് സന്യാസി ഫക്കീർ കലാപം 

2) 1829 മുതൽ 1833 വരെ ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപമാണ് ഖാസി കലാപം 

ചൗരിചൗരാ സംഭവത്തിന്റെ എത്രാമത് വാർഷികമാണ് 2022ഇൽ നടന്നത് ?

1857-ലെ വിപ്ലവത്തിന് ലഖ്നൗവിൽ നേതൃത്വം നൽകിയതാര്?

1928 ൽ സർദാർ വല്ലഭായി പട്ടേൽ ഗുജറാത്തിലെ കർഷകർക്ക് വേണ്ടി സംഘടിപ്പിച്ച സത്യാഗ്രഹം?