Question:
ഫ്രഞ്ച് വിപ്ലവത്തിന്റെ ഓർമക്കായി ടിപ്പു സുൽത്താൻ എവിടെയാണ് "സ്വാതന്ത്ര്യത്തിന്റെ മരം" നട്ടത് ?
Aമൈസൂർ
Bവയനാട്
Cശ്രീരംഗപ്പട്ടണം
Dരാമനാഗർ
Answer:
C. ശ്രീരംഗപ്പട്ടണം
Explanation:
ടിപ്പു സുൽത്താൻ
- 'മൈസൂർ സിംഹം' എന്നറിയപ്പെടുന്ന മൈസൂർ സുൽത്താൻ
- ഹൈദർ അലിയുടെ പുത്രനായിരുന്നു ടിപ്പു.
- 1750 നവംബർ 20-ന് ദേവനഹള്ളിയിലാണ് ജനിച്ചത്.
- യഥാർത്ഥ പേര് : ഫത്തേഹ് അലി
- പതിനഞ്ചാം വയസ്സിൽ പിതാവിനോടൊന്നിച്ച് യുദ്ധത്തിനിറങ്ങിയ വ്യക്തി
- 1784-ൽ ഈസ്റ്റിന്ത്യാക്കമ്പനിയുമായി മംഗലാപുരം ഉടമ്പടിയിൽ ഒപ്പുവെച്ച ഭരണാധികാരി
- 1788-ൽ മലബാറിൽ പടയോട്ടം നടത്തിയ സുൽത്താൻ.
- 1789 ഡിസംബറിൽ തിരുവിതാംകൂർ പിടിച്ചെടുക്കുവാനായി ആലുവ വരെ വന്നെങ്കിലും ശക്തമായ കാലവർഷം കാരണം ടിപ്പുവിന് മടങ്ങേണ്ടി വന്നു.
- 1790-ൽ ടിപ്പുവിന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണം ബ്രിട്ടീഷുകാർ പിടിച്ചെടുത്തു.
- 1792-ൽ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം മലബാർ ബ്രിട്ടീഷുകാർക്ക് ടിപ്പു വിട്ടുകൊടുത്തു
- മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം അവസാനിപ്പിച്ച സന്ധി - ശ്രീരംഗപട്ടണം സന്ധി
- 1799 മേയ് 4-ന് നടന്ന ശ്രീരംഗപട്ടണം യുദ്ധത്തിൽ (നാലാം ആംഗ്ലോ-മൈസൂർ യുദ്ധം) ടിപ്പു സുൽത്താൻ വധിക്കപ്പെട്ടു.
- "ആയിരം വർഷം ആടായി ജീവിക്കുന്നതിനെക്കാൾ നല്ലത് ഒരു ദിവസം സിംഹമായി ജീവിക്കുന്നതാണ്" എന്നു പറഞ്ഞ ഭരണാധികാരി.
- ഇന്ത്യയിലാദ്യമായി റോക്കറ്റ് സാങ്കേതിക വിദ്യ യുദ്ധത്തിന് ഉപയോഗിച്ച ഭരണാധികാരി
- മലബാറിൽ ആദ്യമായി റോഡുകൾ നിർമിച്ച ഭരണാധികാരി
- ഫ്രഞ്ച് വിപ്ലവത്തിൽ താല്പര്യം കാണിച്ച മൈസൂറിലെ ഭരണാധികാരി
- ശ്രീരംഗപട്ടണത്തിൽ 'സ്വാതന്ത്ര്യത്തിന്റെ വൃക്ഷം' നട്ടുവളർത്തിയ വ്യക്തി.
- നെപ്പോളിയനുമായി സൗഹൃദം പുലർത്തിയിരുന്ന മൈസൂർ ഭരണാധികാരി
- ജമാബന്തി പരിഷ്‌ക്കാരങ്ങൾ കൊണ്ടുവന്ന ഭരണാധികാരി
- സുൽത്താൻ ബത്തേരിക്ക് ടിപ്പു സുൽത്താന്റെ പേരിൽനിന്നാണ് ആ പേരു കിട്ടിയത്