Question:
ഉത്തരാർദ്ധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ദിശ എവിടെനിന്നും എങ്ങോട്ടാണ് ?
Aവടക്ക് നിന്നു തെക്കോട്ട്
Bതെക്ക് നിന്നു വടക്കോട്ട്
Cവടക്ക് പടിഞ്ഞാറ് നിന്നു തെക്ക് കിഴക്കോട്ട്
Dതെക്ക് പടിഞ്ഞാറ് നിന്നു വടക്കു കിഴക്കോട്ട്
Answer:
D. തെക്ക് പടിഞ്ഞാറ് നിന്നു വടക്കു കിഴക്കോട്ട്
Explanation:
ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകളെയാണ് പശ്ചിമവാതങ്ങൾ എന്നു പറയുന്നത്. പടിഞ്ഞാറുഭാഗത്തു നിന്നും വീശുന്ന കാറ്റുകളായതിനാലാണ് ഇവയ്ക്കു പശ്ചിമവാതങ്ങൾ എന്ന പേരുവന്നത്. ഉത്തരാർദ്ധഗോളത്തിൽ ഇവ തെക്ക് പടിഞ്ഞാറ് നിന്നു വടക്കു കിഴക്കോട്ടും ദക്ഷിണാർദ്ധഗോളത്തിൽ വടക്ക് പടിഞ്ഞാറ് നിന്നു തെക്ക് കിഴക്കോട്ടും ദിശയിലാണു വീശുന്നത്.