Question:
വാണിജ്യവാതങ്ങൾ വീശുന്നത് എവിടെനിന്നും എങ്ങോട്ടാണ്?
Aധ്രുവീയ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിലേക്ക്
Bഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിലേക്ക്
Cഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും മധ്യരേഖ ന്യൂനമർദ്ദ മേഖലയിലേക്ക്
Dഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിൽ നിന്നും മധ്യരേഖ ന്യൂനമർദ്ദ മേഖലയിലേക്ക്
Answer:
C. ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും മധ്യരേഖ ന്യൂനമർദ്ദ മേഖലയിലേക്ക്
Explanation:
• ധ്രുവീയ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ - ധ്രുവീയ പൂർവവാതങ്ങൾ അഥവാ പൂർവവാതങ്ങൾ എന്നറിയപ്പെടുന്നു . • ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ - പശ്ചിമവാതങ്ങൾ എന്നറിയപ്പെടുന്നു. • ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും മധ്യരേഖ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ - വാണിജ്യവാതങ്ങൾ എന്നറിയപ്പെടുന്നു.