Question:

കാരറ്റിൽ ധാരാളമായുള്ള ബീറ്റാ കരോട്ടിൻ എവിടെവെച്ചാണ് വിറ്റാമിൻ എ ആയിമാറുന്നത് ?

Aപ്ലീഹ

Bകരൾ

Cഅന്തസ്രാവി

Dചെറുകുടൽ

Answer:

B. കരൾ

Explanation:

വൈറ്റമിൻ A:

  • ജീവകം A യുടെ ശാസ്ത്രീയനാമം : റെറ്റിനോൾ / കരോട്ടിനോൾ
  • കരളിൽ ശേഖരിക്കപ്പെടുന്ന ജീവകം
  • കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം
  • ജീവകം A കണ്ടെത്തിയത് : മാർഗരറ്റ് ഡേവിസ്, എൽമർ മക്കുലം
  • ഇലക്കറികളിൽ നിന്നും,പാലിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം

കരോട്ടിൻ:

  • പ്രോ വൈറ്റമിൻ A എന്നറിയപ്പെടുന്ന വർണ്ണവസ്തു : കരോട്ടിൻ
  • കാരറ്റിൽ ധാരാളമായുള്ള വർണ്ണവസ്തു : ബീറ്റാ കരോട്ടിൻ
  • ക്യാരറ്റിന്റെ ഓറഞ്ച് നിറത്തിന് കാരണം : കരോട്ടിൻ
  • ബീറ്റാ കരോട്ടിൻ കരളിൽവെച്ചാണ് വിറ്റാമിൻ എ ആയിമാറുന്നത്

ജീവകം A യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗങ്ങൾ:

  • നിശാന്തത 
  • സിറോഫ്താൽമിയ 
  • ഹൈപ്പർ കെരറ്റോസിസ് 
  • കെരാറ്റോമലേഷ്യ

Related Questions:

കോബാൾട് അടങ്ങിയ വിറ്റാമിൻ ?

കുട്ടികളിലെ എല്ലുകളെ ദുർബ്ബലപ്പെടുത്തുന്ന റിക്കറ്റ്സ് എന്ന അവസ്ഥ പലപ്പോഴും ഉണ്ടാകുന്നത് ശരീരത്തിൽ .............................. കുറയുന്നത് മൂലമാണ്.

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  • i) വിറ്റാമിൻ A യുടെ കുറവുമൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് നിശാന്ധത.
  • ii)  ബെറിബെറി എന്ന രോഗം വിറ്റാമിൻ C യുടെ കുറവ് മൂലം ഉണ്ടാകുന്നു.
  • iii) വിറ്റാമിൻ A യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് വർണാന്ധത.
  • iv)  ബെറിബെറി എന്ന രോഗം വിറ്റാമിൻ B യുടെ കുറവ് മൂലം ഉണ്ടാകുന്നു.

 

കാതറിൻ സ്‌കോട്ട് ബിഷപ്പ്, ഹെർബർട്ട് എം. ഇവാൻസ് എന്നിവർ കണ്ടെത്തിയ വിറ്റാമിൻ ഏതാണ് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?