ഇന്ത്യയിൽ എവിടെയാണ് ആദ്യമായി പഞ്ചായത്തീ രാജ് നടപ്പിലാക്കിയത് ?
Aകേരളം
Bഉത്തർ പ്രദേശ്
Cആന്ധ്രാ പ്രദേശ്
Dരാജസ്ഥാൻ
Answer:
D. രാജസ്ഥാൻ
Read Explanation:
പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചതും ഉദ്ഘാടനം നിർവഹിച്ചതും ജവാഹർലാൽ നെഹ്‌റുവാണ്. സ്റ്റേറ്റ് ലിസ്റ്റിലാണ് പഞ്ചായത്തീരാജ് ഉള്‍പ്പെടുന്നത്. പഞ്ചായത്തീരാജ് നടപ്പിലാക്കിയ ആദ്യ ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. ഇന്ത്യയിലെ ഗ്രാമീണ അധികാര വികേന്ദ്രീകരണ സംവിധാനമാണ്പഞ്ചായത്തി രാജ് അഥവാ പഞ്ചായത്ത് രാജ്. ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കൽപ്പത്തിൻറെയും, ഗ്രാമസ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ദർശനത്തിൻറെയും പ്രായോഗികമായ നടപ്പാക്കൽ ആണ് പഞ്ചായത്തി രാജ്.