Question:

സബർമതി ആശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

Aഅലഹബാദ്

Bഅഹമ്മദാബാദ്

Cപോർബന്തർ

Dദണ്ഡി കടപ്പുറം

Answer:

B. അഹമ്മദാബാദ്

Explanation:

ഗുജറാത്തിലെ സബർമതി നദീതീരത്ത് ഗാന്ധിജി സ്ഥാപിച്ച ആശ്രമമാണ് സബർമതി ആശ്രമം. ഗാന്ധി ആശ്രമം, ഹരിജൻ ആശ്രമം, സത്യാഗ്രഹ ആശ്രമം എന്നീ പേരുകളിലെല്ലാം ഈ ആശ്രമം അറിയപ്പെടുന്നു. അഹമ്മദാബാദ് നഗരത്തിൽ നിന്ന് വടക്കുമാറി പ്രശാന്ത സുന്ദരമായ സ്ഥലത്താണ് സബർമതി ആശ്രമം. ഗാന്ധിജി തന്റെ ജീവിതത്തിലെ ഏകദേശം 12 വർഷങ്ങൾ ഈ ആശ്രമത്തിലാണ് ചിലവഴിച്ചത്. ഇന്ന് സബർമതിയെ ഭാരത സർക്കാർ ഒരു ചരിത്ര സ്മാരകമായ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ സുപ്രധാന നാഴികകല്ലായ ദണ്ഡിയാത്ര ആരംഭിച്ചത് ഈ ആശ്രമത്തിൽ നിന്നായിരുന്നു.


Related Questions:

സൂര്യകിരണങ്ങൾ ആദ്യം പതിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?

2021-ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും നിബിഡമായ നഗരം ഏതാണ്?

ഇന്ത്യയിൽ ആദ്യമായി സി.എൻ.ജി ബസ് ഓടിയ നഗരം ഏത്?

Khajuraho is situated in?

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചണമില്ലുകള്‍ ഉള്ള സംസ്ഥാനം ഏത് ?