Question:

2024 ജൂലൈയിൽ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിലെ ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രം എവിടെ ?

Aകാന്തൻപാറ

Bനെല്ലറച്ചാൽ

Cപുഞ്ചിരിമട്ടം

Dപടിഞ്ഞാറെത്തറ

Answer:

C. പുഞ്ചിരിമട്ടം

Explanation:

• കേരളത്തിൽ ഉണ്ടായ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം • ചൂരൽമലയും, മുണ്ടക്കൈയും സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത് - മേപ്പാടി • ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രം - പുഞ്ചിരിമട്ടം (വെള്ളാർമല) • ദുരന്തം ഉണ്ടായത് - 2024 ജൂലൈ 30 • ദുരന്തത്തിൽ തകർന്ന് സ്‌കൂൾ - ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ വെള്ളാർമല • 2019 ഓഗസ്റ്റ് 9 ന് ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ പുത്തുമലക്ക് സമീപമാണ് ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത്


Related Questions:

യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻറ് പ്രോഗ്രാമിൻറെ ജനറേഷൻ റീസ്റ്റോറേഷൻ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ നഗരം ഏത് ?

2019-ലെ പ്രളയബാധിത പ്രദേശങ്ങളിൽ കേരള പോലീസിൻ്റെ രക്ഷാപ്രവർത്തനത്തിൻ്റെ കോഡ് നാമം:

2024 ജൂലൈയിൽ ഉരുൾപൊട്ടൽ മൂലം ദുരന്തം ഉണ്ടായ ചൂരൽമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങൾ കേരളത്തിലെ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?

കേരളത്തിൽ ഏക കമ്മ്യൂണിറ്റി റിസർവ്വ് ഏതാണ് ?

കണ്ടൽകാടുകളുടെ പഠന ഗവേഷണങ്ങൾക്കായി രാജ്യാന്തര കണ്ടൽ പഠന കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?