ഏഷ്യൻ രാജ്യങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമിട്ട് സ്ഥാപിച്ച ബാങ്കാണ് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് അഥവാ എഡിബി (ADB). ഇതിന്റെ ആസ്ഥാനം ഫിലിപ്പീൻസിലെ മനിലയിലാണ്. 1966-ൽ ആരംഭിച്ച ഈ ബാങ്ക് രാജ്യങ്ങൾക്കു കുറഞ്ഞ നിരക്കിൽ പണം കൊടുത്തു സഹായിക്കുന്നു. വായ്പകളായും സാമ്പത്തികമായും എ.ഡി.ബി പണം കൊടുക്കുന്നുണ്ട്. 67 രാജ്യങ്ങൾ എഡിബിയിൽ അംഗങ്ങളാണ്.