അന്താരാഷ്ട്രതലത്തിൽ തൊഴിൽ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ ഒരു ഏജൻസിയാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന അഥവാ The International Labour Organization (ILO) .
ഇതിന്റെ ആസ്ഥാനം സ്വിറ്റ്‌സർലന്റിലെ ജനീവയിലാണ്.
1919നാണ് സംഘടന സ്ഥാപിതമായത്.
ഈ സംഘടനക്ക് 1969 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.