Question:

കേരള ഫോക്ലോർ അക്കാദമി സ്ഥിതി ചെയ്യന്നത് എവിടെയാണ് ?

Aരാമപുരം

Bചിറക്കൽ

Cപുഴയ്ക്കൽ

Dരവിപുരം

Answer:

B. ചിറക്കൽ

Explanation:

കേരള ഫോക്‌ലോർ അക്കാദമി

  • നാടൻ കലകളെ സംരക്ഷിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി  സ്ഥാപിക്കപ്പെട്ട സ്വയംഭരണ സ്ഥാപനം.
     
  • കേരള സാംസ്കാരിക വകുപ്പിന്റെ കീഴിൽ 1995 ജൂൺ 28-നാണ് "കേരള ഫോക്‌ലോർ അക്കാദമി " രൂപീകരിക്കപ്പെട്ടത്.

  • പ്രവർത്തനമാരംഭിച്ചത് - 1996 ജനുവരി 20

  • ആസ്ഥാനം - ചിറയ്ക്കൽ,കണ്ണൂർ

അക്കാദമിയുടെ പ്രധാന ചുമതലകൾ 

  • നാടൻ കലകളെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക
  • നാടൻ കലകളെക്കുറിച്ചുള്ള മാസികകൾ പ്രസിദ്ധപ്പെടുത്തുക
  • നാടൻ കലകളെക്കുറിച്ചുള്ള പഠനങ്ങൾ നടത്തുക, സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുക
  • ഈ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരൻമാരെ കണ്ടെത്തി അവർക്ക് പ്രോത്സാഹനവും ധനസഹായവും നൽകുക.

  • കേരള ഫോക്‌ലോർ അക്കാദമിയുടെ പ്രസിദ്ധീകരണം : 'പൊലി'

 


Related Questions:

കേരളത്തിൻ്റെ ലളിതകലാപാരമ്പര്യം സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി രൂപം നല്‍കിയ, തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാംസ്കാരിക സ്ഥാപനമാണ് കേരള ലളിതകലാ അക്കാദമി. ഇത് ഏത് വർഷമാണ് സ്ഥാപിതമായത് ?

മുൻപ് എച്ച്.എച്ച് മഹാരാജ സ്കൂൾ ഓഫ് ആർട്സ് തിരുവിതാംകൂർ എന്നറിയപ്പെട്ടിരുന്ന തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന കോളേജ് ഓഫ് ഫൈൻ ആർട്സ് സ്ഥാപിതമായത് ?

പാരമ്പര്യ കലാരൂപങ്ങളുടെ വികാസത്തിനായി ദേശീയ സമരകാലത്ത് കേരളത്തിൽ ആരംഭിച്ച പ്രസ്ഥാനം ഏതാണ് ?

കേരള ലളിതകല അക്കാദമിയുടെ ആദ്യ ചെയർമാൻ ആരാണ് ?

കൊട്ടാരക്കര തമ്പുരാൻ മെമ്മോറിയൽ മ്യൂസിയം ഓഫ് ക്ലാസിക്കൽ ആർട്സ് സ്ഥിതി ചെയ്യുന്നത് എവിടെ ?