ഇന്ത്യൻ സ്വതന്ത്രസമര സേനാനിയായ ചന്ദ്രശേഖർ ആസാദിന്റെ സ്മരണാർത്ഥം മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ് ?
Aകട്ടക്
Bഅലഹബാദ്
Cഭവര
Dഉന്നാവ്
Answer:
D. ഉന്നാവ്
Read Explanation:
മധ്യപ്രദേശിലെ ഝാബുവ ജില്ലയിൽ ഭവ്‌ര ഗ്രാമത്തിൽ ജനിച്ച ചന്ദ്രശേഖർ വളരെ ചെറുപ്പത്തിൽ തന്നെ സ്വാതന്ത്ര്യ സമരനേതാവായി. അസാമാന്യ ധൈര്യവും സഹനശക്തിയും ഉണ്ടായിരുന്ന അദ്ദേഹത്തെ 'ആസാദ്' എന്ന് വിളിച്ചുപോന്നു.
അലഹബാദിലെ ആൽഫ്രഡ് പാർക്കിൽ പോലീസുമായി ആസാദ് ഒറ്റയ്ക്ക് ഏറ്റുമുട്ടി വീരമൃത്യു വരിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരം ആസാദിന്റെ രക്തസാക്ഷിത്വത്തിലൂടെ ഉയർത്തെഴുന്നേറ്റു.
ആസാദ് രക്തസാക്ഷിത്വം വരിച്ച ആൽഫ്രഡ് പാർക്ക് ഇന്ന് 'ആസാദ് പാർക്ക്' എന്ന പേരിൽ ദേശീയ സ്മാരകമായി സംരക്ഷിക്കുന്നു.