Question:

നാഡീയപ്രേഷകം സ്രവിക്കുന്നത് നാഡീകോശത്തിൻ്റെ ഏത് ഭാഗത്താണ് ?

Aആക്സോൺ

Bസിനാപ്റ്റിക് നോബ്

Cഡെൻഡ്രോൺ

Dആക്സോനൈറ്റ്

Answer:

B. സിനാപ്റ്റിക് നോബ്

Explanation:

നാഡീകോശം-ഘടനയും ധർമവും

ഡെൻഡ്രോൺ

  • കോശശരീരത്തിൽ നിന്നുള്ള നീളം കുറഞ്ഞ തന്തു.
  • ഡെൻഡ്രൈറ്റിൽ നിന്ന് ആവേഗങ്ങളെ കോശശരീരത്തിൽ എത്തിക്കുന്നു

ഡെൻഡ്രൈറ്റ്

  • ഡെൻഡ്രോണിന്റെ ശാഖകൾ.
  • തൊട്ടടുത്ത ന്യൂറോണിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം.

ഷ്വാൻ കോശം

  • ആക്സോണിനെ വലയം ചെയ്യുന്നു

ആക്സോൺ

  • കോശശരീരത്തിൽനിന്നുള്ള നീളം കൂടിയ തന്തു.
  • കോശശരീരത്തിൽനിന്ന് ആവേഗങ്ങളെ പുറത്തേക്കു സംവഹിക്കുന്നു

ആക്സോണൈറ്റ്

  • ആക്സോണിന്റെ ശാഖകൾ.
  • ആവേഗങ്ങളെ സിനാപ്റ്റിക് നോബിൽ എത്തിക്കുന്നു

സിനാപ്റ്റിക് നോബ്

  • ആക്സോണൈറ്റിന്റെ അഗ്രഭാഗം.
  • നാഡീയപ്രേഷകം സ്രവിക്കുന്നു.

Related Questions:

ഹൃദയസ്പന്ദനവും , ശ്വാസോച്ഛ്വാസം എന്നി അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക്ക ഭാഗം ?

മദ്യം മസ്തിഷ്കത്തിൽ ത്വരിതപ്പെടുത്തുന്ന നാഡീപ്രേഷകം ഏതാണ് ?

ന്യൂറോണിന്റെ നീണ്ട തന്തു ?

മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മെനിഞ്ചസ് എത്ര പാളികളാണ് ?

മദ്യം മസ്തിഷ്കത്തിലെ ഏത് നാഡീയ പ്രേക്ഷകത്തിന്റെ പ്രവർത്തനത്തെയാണ് ത്വരിതപ്പെടുത്തുന്നത് ?