ഹെർമൻ ഗുണ്ടർട്ട് 1847-ൽ ആരംഭിച്ച മലയാള പ്രസിദ്ധീകരണമാണ് രാജ്യ സമാചാരം.
തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നിൽ നിന്നാണ് ഇത് പ്രസിദ്ധീകരണം ആരംഭിച്ചത്.
8 പേജുകളുള്ള ഈ പത്രം മാസത്തിൽ ഒരു ലക്കം വീതമാണ് പ്രസിദ്ധീകരിച്ചിരുന്നത്. പൂർണ്ണമായും സൗജന്യമായാണ് പത്രം വിതരണം ചെയ്തിരുന്നത്