Question:

സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഐക്യകേരള സമ്മേളനം നടന്ന സ്ഥലം ?

Aകോഴിക്കോട്

Bപയ്യന്നൂർ

Cആലുവ

Dഒറ്റപ്പാലം

Answer:

C. ആലുവ

Explanation:

  • സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഐക്യകേരള സമ്മേളനം നടന്ന സ്ഥലം  - ആലുവ (1949 )

  • 1949 ജൂലൈ ഒന്നിനാണ്  തിരു കൊച്ചി സംയോജനം നടന്നത്.  

  • തിരു-കൊച്ചി സംയോജനത്തെ കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മിറ്റിയുടെ പേര് - ബക് കമ്മിറ്റി 

  • തിരു-കൊച്ചി സംസ്ഥാനത്തിന്റെ ആദ്യത്തെ രാജ്യപ്രമുഖ്  -  ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ

  • തിരു-കൊച്ചിസംസ്ഥാനത്തിന്റെ ആസ്ഥാനം തിരുവനന്തപുരവും ഹൈക്കോടതി കൊച്ചിയും ആണെന്ന് തീരുമാനിച്ചു. 

  • തിരു-കൊച്ചിയുടെ ആദ്യ പ്രധാനമന്ത്രി -  ടി. കെ നാരായണപിള്ള 

  • 1950 ൽ ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടതോടെ പ്രധാനമന്ത്രി എന്ന പദം മുഖ്യമന്ത്രി എന്ന പദം ആയി മാറി

  • ഇന്ത്യയിൽ രണ്ടാമതായി ഒരു നിയമനിർമ്മാണ സഭ നിലവിൽ വന്ന നാട്ടുരാജ്യം -  തിരുവിതാംകൂർ 

  • തിരുവിതാംകൂർ നിയമ നിർമ്മാണ സഭ നിലവിൽ വന്നത് - 1888


Related Questions:

1947 ഏപ്രിൽ മാസത്തിൽ ഐക്യകേരള സമ്മേളനം നടന്ന സ്ഥലം :

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിൻ്റെ ആദ്യത്തെ അദ്ധ്യക്ഷൻ ആര് ?

തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രെസ്സിൻ്റെ ആദ്യ വാർഷിക സമ്മേളനം നടന്നത് എവിടെ ആണ് ?

കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആദ്യ അധ്യക്ഷൻ ആരായിരുന്നു ?

Travancore State Congress was formed in: