ഹേബിയസ് കോർപ്പസ് റിട്ട് ആദ്യമായി എഴുതപ്പെട്ടത് എവിടെയാണ് ?
Aമാഗ്നാകാർട്ട
Bബിൽ ഓഫ് റൈറ്സ്
Cറെഗുലേറ്റിങ് ആക്ട്
Dകവനാൻഡ്
Answer:
A. മാഗ്നാകാർട്ട
Read Explanation:
ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് ഹേബിയസ് കോർപ്പസ്. ഹേബിയസ് കോർപ്പസ് എന്ന പദത്തിന്റെ അർത്ഥം 'ശരീരം ഹാജരാക്കുക' എന്നതാണ്. അന്യായമായി തടവിലാക്കപ്പെട്ട ഒരു വ്യക്തിയെ വിട്ടുകിട്ടുവാൻ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്. തടവിലാക്കപ്പെട്ട ആളുടെ ബന്ധുക്കൾക്കോ, അയാളുടെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കോ ഈ റിട്ടുഹർജി കോടതിയിൽ സമർപ്പിക്കാൻ കഴിയുന്നതാണ്. ഈ ഹർജിയിലൂടെ തടവിലാക്കപ്പെട്ട വ്യക്തിയെ കോടതിയിൽ ഹാജരാക്കാനുള്ള ഉത്തരവുകൾ കോടതി പുറപ്പെടുവിക്കും. അന്യായമായാണ് ആ വ്യക്തിയെ തടവിലാക്കിയത് എന്ന് ബോധ്യമായാൽ അയാളെ സ്വതന്ത്രനാക്കാനുള്ള അധികാരം കോടതികൾക്കുണ്ട്. അന്യായമായി പോലീസ് കസ്റ്റഡിയിലുള്ള ആളുകളെ വിടുവിക്കാൻ സാധാരണയായി ഈ റിട്ട് പ്രയോജനപ്പെടുത്താറുണ്ട്. ഇന്ത്യയിൽ ഈ റിട്ട് അധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളു.