മോട്ടോര്‍വാഹനങ്ങളിലെ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡ്?
Aനൈട്രിക് ആസിഡ്
Bസള്‍ഫ്യൂരിക് ആസിഡ്
Cസിട്രിക് ആസിഡ്
Dടാനിക് ആസിഡ്
Answer:
B. സള്‍ഫ്യൂരിക് ആസിഡ്
Read Explanation:
ശക്തിയേറിയ ഒരു ധാതു അമ്ലമാണ് സൾഫ്യൂരിക് അമ്ലം (ഗന്ധകാമ്ലം).
ഇതിൻറെ രാസസമവാക്യം H2SO4 ആണ്.
ഏതു ഗാഢതയിൽ വെച്ചും വെള്ളവുമായി ലയിക്കും.
ഈ പ്രവർത്തനം ഒരു താപമോചക പ്രവർത്തനമാണ്.
വളരെയേറെ ഉപയോഗങ്ങൾ ഉള്ള ഒന്നാണ് സൾഫ്യൂരിക് അമ്ലം.
രാസ വ്യവസായത്തിൽ ഏറ്റവും അധികം ഉല്പാദിപ്പിക്കപ്പെടുന്ന പദാർത്ഥങ്ങളിലൊന്നാണിത്.
2001-ൽ ലോകമെമ്പാടുമായി 16.5 കോടി ടൺ സൾഫ്യൂരിക് അമ്ലം ഉൽപാദിക്കപ്പെട്ടു. രാസവസ്തുക്കളുടെ രാജാവ്, ഓയിൽ ഓഫ് വിട്രിയോൾ എന്നീ പേരുകളിൽ ഈ അമ്ലം അറിയപ്പെടുന്നു.
നിർമ്മാണംപദാർത്ഥങ്ങളിൽ രാസപരമായി സംയോജിച്ചിരിക്കുന്ന ഹൈഡ്രജനെയും,ഓക്സിജനെയും ജലത്തിന്റെ അതേ അംശബന്ധത്തിൽ ( 2: 1) ആഗിരണം ചെയ്യാൻ സൾഫ്യൂരിക്ക് ആസിഡിന് കഴിയുന്നു.
അതിനാൽ സൾഫ്യൂരിക്ക് ആസിഡ് നിർജലീകരിയാണ്.
അയിർ ശുദ്ധീകരണം, രാസവള നിർമ്മാണം, എണ്ണ ശുദ്ധീകരണം, പാഴ്ജല ശുദ്ധീകരണം, രാസ നിർമ്മാണം, പെയിന്റ് നിർമ്മാണം, ഡിറ്റർജന്റുകളൂടെ ഉത്പാദനം, ഫൈബറുകളുടെ നിർമ്മാണം തുടങ്ങിയവയാണ് പ്രധാന ഉപയോഗങ്ങൾ.
സൾഫ്യൂരിക്കാസിഡിന്റെ ഉപയോഗങ്ങളാൽ ഇത് രാസ വസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നു