Question:
ഇന്ത്യൻ ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഭരണ വിഷയം ?
Aവിദ്യാഭ്യാസം
Bരാജ്യരക്ഷ
Cവിദേശകാര്യം
Dകൃഷി
Answer:
A. വിദ്യാഭ്യാസം
Explanation:
കൺകറന്റ് ലിസ്റ്റ്
- സംസ്ഥാനങ്ങൾക്കും പാർലമെന്റിനും നിയമ നിർമ്മാണ അധികാരമുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന ലിസ്റ്റ്
- നിലവിൽ 52 വിഷയങ്ങൾ ഇതിൽ ഉൾപ്പെടുന്നു
- സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന അഞ്ച് വിഷയങ്ങളെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയ ഭരണഘടന ഭേദഗതി - 42 -ാം ഭേദഗതി (1976 )
കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന ചില വിഷയങ്ങൾ
- വിദ്യാഭ്യാസം
- വനം
- ഭാരം & അളവുകൾ
- വൈദ്യുതി
- വിലനിയന്ത്രണം
- സാമ്പത്തിക & സാമൂഹ്യ ആസൂത്രണം
- ട്രേഡ് യൂണിയനുകൾ
- തുറമുഖങ്ങൾ
- ഉൾനാടൻ ജലഗതാഗതം
- ഫാക്റ്ററികൾ