App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ അട്ടപ്പാടി മണ്ണ് സംരക്ഷണ പദ്ധതിക്ക് സഹായം ലഭിക്കുന്നത് :

Aജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി

Bഡാനിഷ് അന്താരാഷ്ട്ര വികസന ഏജൻസി

Cവികസനത്തിനും സഹകരണത്തിനുമുള്ള സ്വീസ് ഏജൻസി

Dസാങ്കേതിക സഹകരണത്തിനുള്ള ജർമ്മൻ ഏജൻസി

Answer:

A. ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി

Read Explanation:

  • പരിസ്ഥിതി പുനഃസ്ഥാപനമെങ്ങനെ നടപ്പാക്കാം എന്നതിന് അട്ടപ്പാടി ഒരു സാധനാപാഠമാണ്.
  • ഇതിന് നേതൃത്വം നല്‍കിയത് 'അട്ടപ്പാടി ഹില്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി' അഥവാ 'അഹാഡ്‌സ്' എന്ന സ്ഥാപനവും.
  • 200 കോടിയില്‍പ്പ്പരം രൂപ ജപ്പാന്‍ (ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി) സഹായധനത്തോടെയുള്ള പരിസ്ഥിതി പുനഃസ്ഥാപന പദ്ധതി നടപ്പാക്കുന്നതിനാണ് കേരള സര്‍ക്കാര്‍ അഹാഡ്‌സിന് രൂപംനല്‍കിയത്.
  • സര്‍ക്കാര്‍ സ്ഥാപനമാണെങ്കിലും സര്‍ക്കാര്‍ മുറയിലല്ല അഹാഡ്‌സ് പ്രവര്‍ത്തിച്ചത്.
  • ഊരുവികസന സമിതികള്‍, സംയുക്ത വനമാനേജ്‌മെന്റ് സംഘങ്ങള്‍, ഗുണഭോക്തൃസമിതികള്‍, അമ്മക്കൂട്ടങ്ങള്‍ തുടങ്ങി ജനകീയ സമിതികള്‍ ജനങ്ങളെ ആവിഷ്‌കാരത്തിലും നടത്തിപ്പിലും പങ്കാളികളാക്കി, കോണ്‍ട്രാക്ടര്‍രാജ് അവസാനിപ്പിച്ചു.

Related Questions:

കേരളത്തിൽ കാണപ്പെടുന്ന മണ്ണിനങ്ങളിൽ 68 ശതമാനം പ്രദേശത്തും കാണപ്പെടുന്നത്:

കേരളത്തിൽ കാണപ്പെടുന്നവയിൽ ഫലപുഷ്ടി ഏറ്റവും കുറഞ്ഞ മണ്ണിനം ഏത് ?

കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന മണ്ണിനം ?

കേരളത്തിൽ ഏറ്റവും കുടുതൽ ഉള്ള മണ്ണിനം ഏതാണ് ?

കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ഏത്?