Question:
ഇന്ത്യയിൽ ധരാതലീയ ഭൂപടം നിർമ്മിക്കുന്ന ഏജൻസി ഏതാണ് ?
Aസംസ്ഥാന സർക്കാരുകൾ
Bസർവെ ഓഫ് ഇന്ത്യ
Cസെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്
Dഇതൊന്നുമല്ല
Answer:
B. സർവെ ഓഫ് ഇന്ത്യ
Explanation:
ധരാതലീയ ഭൂപടങ്ങൾ
- സമഗ്രമായ ഭൂസർവ്വേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്നവയാണ് ധരാതലീയ ഭൂപടങ്ങൾ.
- പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ എല്ലാ സവിശേഷതകളെയും വളരെ വിശദമായി ചിത്രീകരിക്കുന്ന ഭൂപടങ്ങളാണിവ.
- ഭൂപ്രദേശങ്ങളുടെ ഉയരം, ഭൂപ്രകൃതി, നദികൾ, വനങ്ങൾ, കൃഷിയിടങ്ങൾ, പട്ടണങ്ങൾ, ഗതാഗതവാർത്താവിനിമയ മാർഗ്ഗങ്ങൾ,ജനവാസകേന്ദ്രങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങൾ ഈ ഭൂപടങ്ങളിൽ ചിത്രീകരിക്കുന്നു.
- ഇന്ത്യയിൽ ധരാതലീയ ഭൂപടനിർമ്മാണത്തിന്റെ ചുമതലയുള്ളത്- സർവ്വേ ഓഫ് ഇന്ത്യ,ഡെറാഡൂൺ