Question:
മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത് ഏത് ഭേദഗതിയനുസരിച്ചാണ് ?
A46-ാം ഭേദഗതി
B32-ാം ഭേദഗതി
C36-ാം ഭേദഗതി
D42-ാം ഭേദഗതി
Answer:
D. 42-ാം ഭേദഗതി
Explanation:
32-ാം ഭേദഗതി (1974) പ്രധാനമന്ത്രി : ഇന്ദിരാഗാന്ധി പ്രസിഡൻറ് : വി.വി. ഗിരി ആന്ധ്രപ്രദേശ് സംസ്ഥാനത്തിലെ തെലുങ്കാന- ആന്ധ്ര എന്നീ പ്രദേശങ്ങളുടെ അവകാശ സംരക്ഷണം അനുഛേദം 371D, 371E എന്നിവ കൂട്ടിച്ചേർത്തു. 36-ാം ഭേദഗതി (1975) പ്രധാനമന്ത്രി : ഇന്ദിരാഗാന്ധി പ്രസിഡൻറ് : ഫക്രുദീൻ അലി അഹമ്മദ് അസോസിയേറ്റ് സ്റ്റേറ്റ് ആയിരുന്ന സിക്കിമിന് സംസ്ഥാന പദവി നൽകി. 42-ാം ഭേദഗതി (1976) പ്രധാനമന്ത്രി : ഇന്ദിരാഗാന്ധി പ്രസിഡൻറ് : ഫക്രുദീൻ അലി അഹമ്മദ് മിനി കോൺസ്റ്റിറ്റ്യൂഷൻ (ചെറു ഭരണഘടന) എന്നറിയപ്പെടുന്ന ഭരണഘടന ഭേദഗതി 42-ാം ഭരണഘടന ഭേദഗതി വരുത്തിയത് സ്വരൺ സിംഗ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി വരുത്തി സോഷ്യലിസ്റ്റ് ,സെക്കുലർ, ഇന്റഗ്രിറ്റി എന്നീ മൂന്ന് വാക്കുകൾ കൂട്ടിച്ചേർത്തു. 10 മൗലിക കടമകൾ കൂട്ടിച്ചേർത്തു. ഭാഗം IV-A, ആർട്ടിക്കിൾ 51A എന്നിവയും ഭരണഘടനയിൽ കൂട്ടിച്ചേർത്തു അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം XIV-A കൂട്ടിച്ചേർത്തു. മന്ത്രിസഭ നൽകുന്ന ഉപദേശം അനുസരിച്ച് മാത്രമേ രാഷ്ട്രപതിക്ക് പ്രവർത്തിക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്തു. ലോക്സഭയുടെ സംസ്ഥാന അസംബ്ലികളുടെയും കാലാവധി അഞ്ചുവർഷത്തിൽ നിന്ന് ആറു വർഷമായി ഉയർത്തി. അഞ്ചു വിഷയങ്ങളെ സംസ്ഥാന ലിസ്റ്റിൽ നിന്ന് കൺകറലിസ്റ്റിലേക്ക് മാറ്റി വിദ്യാഭ്യാസം, വനം, അളവുതൂക്കം, നീതിന്യായ ഭരണം, വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം ഇന്ദിരാഗാന്ധിയുടെ കാലത്താണ് 42-ാം ഭേദഗതി പാസാക്കിയത് 46-ാം ഭേദഗതി (1983) നികുതിനിരക്കുകളിൽ ഐക്യരൂപം ഉണ്ടാക്കുകയും വിൽപനനികുതിയുടെ പ്രായോഗികതലത്തിലെ പഴുതുകൾ അടക്കുകയും ചെയ്തു