App Logo

No.1 PSC Learning App

1M+ Downloads

ഭരണഘടനയുടെ ഏത് ഭേദഗതി പ്രകാരമാണ് കൂറ് മാറ്റ നിരോധന നിയമം പാസ്സായത് ?

A91-ാം ഭേദഗതി

B42-ാം ഭേദഗതി

C44-ാം ഭേദഗതി

D52-ാം ഭേദഗതി

Answer:

D. 52-ാം ഭേദഗതി

Read Explanation:

കൂറുമാറ്റ നിരോധന നിയമം(Anti defection Law)
  • 1985 ൽ 52-ാം ഭരണഘടനാ ഭേദഗതി വഴിയാണ് കൂറുമാറ്റ നിരോധന നിയമം പാസ്സാക്കിയത്.
  • ഭരണഘടനയുടെ 102-ാം വകുപ്പിലാണ് ഭേദഗതി വരുത്തിയത്.
  • ഇതിനായി 10-ാം പട്ടിക (Schedule) ഭരണഘടനയിൽ കൂട്ടിച്ചേർത്തു.

ഇത് പ്രകാരം താഴെ നൽകുന്ന കാരണങ്ങളാൽ ഒരു വ്യക്തിക്ക് സഭാംഗത്വം നഷ്ടപ്പെടാം :

  • ഒരു രാഷ്ട്രീയപാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചതിനുശേഷം ആ പാർട്ടിയിലെ തന്റെ അംഗത്വം സ്വമേധയാ രാജി വച്ചാൽ
  • ഒരു രാഷ്ട്രീയപാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചതിനുശേഷം ആ രാഷ്ട്രീയപ്പാർട്ടിയുടെ നിർദ്ദേശത്തിനു വിരുദ്ധമായി സഭയുടെ വോട്ടിങ്ങിൽ നിന്ന് വിട്ടു നിന്നാൽ
  • ഒരു രാഷ്ട്രീയപാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചതിനുശേഷം ആ രാഷ്ട്രീയപ്പാർട്ടിയുടെ നിർദ്ദേശത്തിനു വിരുദ്ധമായി വോട്ടു ചെയ്യുകയോ ചെയ്താൽ പ്രസ്തുത അംഗത്തിന് തന്റെ സഭാംഗത്വം നഷ്ടപ്പെടും.

  • കൂറുമാറ്റ നിരോധനനിയമമനുസരിച്ച് ലോക്സഭാംഗങ്ങളുടെ അയോഗ്യതയെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് : ലോക്സഭാ സ്പീക്കർ.
  • കൂറുമാറ്റ നിരോധനനിയമമനുസരിച്ച് രാജ്യസഭാംഗങ്ങളുടെ അയോഗ്യതയെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് : രാജ്യസഭാ ചെയർമാൻ
  • കൂറുമാറ്റ നിരോധന നിയമം വഴി പാർലമെന്റിൽ നിന്നും ആദ്യമായി പുറത്താക്കപ്പെട്ട വ്യക്തി : ലാൽ ദുഹോമയും

  • കൂറുമാറ്റ നിരോധന നിയമം വഴി കേരള നിയമസഭയിൽ നിന്നും പുറത്താക്കപ്പെട്ട വ്യക്തി : ആർ ബാലകൃഷ്ണപിള്ള


Related Questions:

നാഷണൽ ജുഡീഷ്യൽ നിയമന കമ്മീഷൻ സുപ്രീം കോടതി റദ്ധാക്കിയത് ഏത് വർഷം ?

2019 ലെ 104-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യൻ നിയമനിർമ്മാണ സഭകളിലെ ആംഗ്ലോ-ഇന്ത്യൻ സംവരണത്തിൽ വന്ന മാറ്റം ?

പ്രസിദ്ധമായ ശങ്കരി പ്രസാദ് കേസിൽ 1951 ഒക്ടോബർ 5ന് സുപ്രീംകോടതി പ്രധാനമായും പ്രതിപാദിക്കപ്പെട്ട ഭരണഘടനാ അനുഛേദം ഏതാണ് ?

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ സമഗ്രത' എന്ന വാക്ക് ചേർത്തിരിക്കുന്നത് താഴെ പറയുന്ന ഏത് ഭരണഘടന ഭേദഗതി നിയമപ്രകാരമാണ് ?

ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തത് ?