Question:

ശരിയല്ലാത്ത പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഫോർമിക് ആസിഡ് ആദ്യമായി വേർതിരിച്ചെടുത്തത്, ഫോർമാലിനിൽ നിന്നുമാണ്.
  2. ഏറ്റവും ശുദ്ധമായ അസറ്റിക് അസിഡിനെ ഗ്ലേഷ്യൽ അസറ്റിക് ആസിഡ് എന്ന് വിളിക്കും   
  3. ശക്തികൂടിയതും ധാതുക്കളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്നതുമായ ആസിഡുകളാണ് മിനറൽ ആസിഡുകൾ.   
  4. ഓക്സി ആസിഡുകളിൽ ഓക്സിജന് പകരം ക്ലോറിൻ വരുമ്പോൾ രൂപം കൊള്ളുന്ന ആസിഡുകളെ, തിയോ ആസിഡുകൾ എന്ന വിളിക്കുന്നു. 


A1 , 4

B2 , 3

C2 , 4

D1 , 3 , 4

Answer:

A. 1 , 4

Explanation:

🔹 ഫോർമിക് ആസിഡ് ആദ്യമായി വേർതിരിച്ചെടുത്തത് ഉറുമ്പിൽ നിന്നുമാണ്. അതുകൊണ്ട് ഉറുമ്പിന്റെ ലാറ്റിൻ നാമമായ ഫോർമികയിൽ നിന്നും പേര് ലഭിച്ച ആസിഡാണ് ഫോർമിക് ആസിഡ്. 🔹 ഏറ്റവും ശുദ്ധമായ അസറ്റിക് അസിഡിനെ ഗ്ലേഷ്യൽ അസറ്റിക് ആസിഡ് എന്ന് വിളിക്കും 🔹 ശക്തികൂടിയതും ധാതുക്കളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്നതുമായ ആസിഡുകളാണ് മിനറൽ ആസിഡുകൾ 🔹 ഓക്സി ആസിഡുകളിൽ ഓക്സിജന് പകരം സൾഫർ വരുമ്പോൾ രൂപം കൊള്ളുന്ന ആസിഡുകൾ തിയോ ആസിഡുകൾ എന്ന വിളിക്കുന്നു.


Related Questions:

വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

റേഡിയം എന്ന മൂലകം കണ്ടുപിടിച്ചത് ?

അന്തരീക്ഷ വായുവിലെ പ്രധാനഘടകം ?

ട്രിഷിയം ന്യൂക്ലിയസിലുളള ന്യൂട്രോണുകളുടെ എണ്ണം

സംക്രമണ മൂലകങ്ങളുടെ ആദ്യത്തെ വരിയിൽ, ഇലക്ട്രോൺ ആദ്യം നിറയുന്നത് എത് ഓർബിറ്റലിൽ ?