Question:
വേലുത്തമ്പി ദളവയുടെ ഭരണപരിഷ്കാരങ്ങളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.അഴിമതിക്കാരായ നിരവധി ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു.
2.സർക്കാർകാര്യങ്ങളിൽ കാര്യതമാസം വരാതിരിക്കാൻ വേണ്ടിയുള്ള പൂർണ്ണ നടപടികൾ സ്വീകരിച്ചു.
3.നികുതി വിഭാഗം ദളവയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായി.
4.ദിനം പ്രതിയുള്ള വരവ് ചിലവ് കണക്കാക്കാൻ വേണ്ടിയുള്ള പ്രത്യേക ഉദ്യോഗാസ്ഥരെ നിയമിച്ചു.
5.ഗ്രാമങ്ങളിൽ വരെ വിദ്യാഭ്യാസത്തെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചു.
A1,2,3
B1,3,4,5
C1,2,3,4
D1,2,3,4,5
Answer:
D. 1,2,3,4,5
Explanation:
1802 ഏപ്രിൽ 15നാണ് വേലുത്തമ്പി ദളവയാകുന്നത്. 7 വർഷത്തോളം അദ്ദേഹം ഭരണം നിർവഹിച്ചു.സാമ്പത്തിക രംഗം മെച്ചപ്പെടുത്താനും അതുവഴി ഖജനാവിലേക്കുള്ള വരവ് വർദ്ധിപ്പിക്കാനും അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരുന്നു.അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും സർക്കാർ കാര്യങ്ങളിൽ കാലതാമസം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.നികുതി വിഭാഗത്തിൻറെ മേൽനോട്ടം സ്വയം ഏറ്റെടുത്തു കൊണ്ട് തന്നെ ദിനംപ്രതിയുള്ള വരവ് ചെലവ് കണക്കാക്കാൻ വേണ്ടി മാത്രം പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചു. സമൂഹത്തിൻറെ വിദ്യാഭ്യാസ ഉന്നതിക്കായി ഗ്രാമനിലവാരത്തിൽ വരെ വിദ്യാഭ്യാസത്തെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചു.