Question:

അമ്മയിൽ നിന്നും പ്ലാസന്റ വഴി കുഞ്ഞിന് ലഭിക്കുന്ന ആന്റിബോഡി ഇവയിൽ ഏത് ?

AIgA

BIgG

CIgM

DIgD

Answer:

B. IgG

Explanation:

ഇമ്മ്യൂണോഗ്ലോബുലിൻ ജി (IgG-ഐജിജി) മനുഷ്യ ശരീരത്തിലെ ഒരു പ്രധാന ആന്റിബോഡിയാണ്. മനുഷ്യരിലെ സെറം ആന്റിബോഡികളിൽ ഏകദേശം 75%ത്തേയും പ്രതിനിധീകരിക്കുന്ന ഐജിജി, രക്തചംക്രമണത്തിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ ആന്റിബോഡിയാണ്. ഐജിജി തന്മാത്രകളെ പ്ലാസ്മ ബി കോശങ്ങളാണ് നിർമ്മിക്കുന്നതും പുറത്തുവിടുകയും ചെയ്യുന്നത്.അമ്മയിൽ നിന്നും പ്ലാസന്റ വഴി കുഞ്ഞിന് ലഭിക്കുന്ന ആന്റിബോഡി കൂടിയാണ് ഇമ്മ്യൂണോഗ്ലോബുലിൻ ജി.


Related Questions:

രക്തത്തിലെ ദ്രാവകഭാഗം ഏത് പേരിൽ അറിയപ്പെടുന്നു ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.മാക്രോഫേജുകൾ മനുഷ്യ ശരീരത്തിലുള്ള ഒരു തരം അരുണരക്താണുവാണ്. 

2.മാക്രോഫേജുകൾ ശരീരത്തിൽ ഉടനീളം കാണപ്പെടുന്നു.

3.ശരീരത്തിനകത്ത് പ്രവേശിക്കുന്ന അപര വസ്തുക്കളെ മാക്രോഫേജുകൾ വിഴുങ്ങി നശിപ്പിക്കുന്നു.

 താഴെ പറയുന്നതിൽ ശരിയായ  പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഒരു പ്രായപൂർത്തിയായ വ്യക്തിയിൽ 5 ലിറ്റർ മുതൽ 5.5 ലിറ്റർ വരെ രക്തം ഉണ്ടാകും 
  2. മനുഷ്യ  രക്തത്തിന്റെ pH മൂല്യം - 7.4  
  3. രക്തം കട്ടപിടിക്കാൻ എത്ര സമയമെടുക്കുമെന്നത് അളക്കുന്നതിനുള്ള ടെസ്റ്റ് ആണ് -  aPTT   
  4. ആരോഗ്യമുള്ള ഒരാളുടെ 100 മില്ലി രക്തത്തില്‍ 14.5 ഗ്രാം ഹീമോഗ്ലോബിന്‍ അടങ്ങിയിരിക്കുന്നു

Blood supply of the bladder?

വെളുത്ത രക്താണുക്കളുടെ പ്രധാന പ്രവർത്തനം