Question:

പൊതുജനങ്ങൾക്ക് ലഹരി വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിൽ അറിയിക്കുന്നതിന് വേണ്ടി കൊച്ചി സിറ്റി പോലീസ് ആരംഭിച്ച ആപ്ലിക്കേഷൻ ഏത് ?

Aമുക്തി

Bയോദ്ധാവ്

Cസ്പാർക്ക്

Dപടയാളി

Answer:

B. യോദ്ധാവ്

Explanation:

  • വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി - ക്ലീൻ കാമ്പസ് സേഫ് കാമ്പസ് 
  • കേരള പോലീസും കേരള ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ പ്രചാരണ പരിപാടി - യെസ് ടു ക്രിക്കറ്റ് നോ ടു ഡ്രഗ്‌സ് 
  • ഓരോ വർഷവും ഒരു ലക്ഷം പേരെ മയക്കുമരുന്നിൽ നിന്നും മദ്യത്തിൻറെയും പിടിയിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി - സുബോധം 

Related Questions:

അംഗ പരിമിതർക്ക് അടിയന്തര ഘട്ടത്തിൽ സഹായം നൽകുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?

പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന സാമൂഹ്യനീതി വകുപ്പിൻ്റെ പദ്ധതി ഏത്?

സമൂഹത്തിൻറെ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളുടെ സംരക്ഷണത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?

കേരളത്തിൽ അവയവമാറ്റ ശസ്ത്രക്രിയക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാൻഡിങ് ആശുപത്രി നിലവിൽ വരുന്നത് എവിടെയാണ് ?

കോവിഡ് സമയത്ത് 3 മുതൽ 6 വയസ്സ് വരെയുള്ളവർക്ക് പോഷകാഹാരക്കുറവ്‌ പരിഹരിക്കാൻ സർക്കാർ തുടങ്ങിയ പദ്ധതി ?