Question:

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങൾ മൊബൈൽ ഫോണിലൂടെ ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന അപ്ലിക്കേഷൻ ഏതാണ് ?

Aസകേതം

Bഎം കേരളം

Cകെ സ്മാർട്ട്

Dഇ സേവന

Answer:

C. കെ സ്മാർട്ട്

Explanation:

  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ ഓൺലൈനായി ലഭ്യമാകുന്ന കേരള സർക്കാർ പദ്ധതിയാണ് കെ സ്മാർട്ട്. നൂതന സാങ്കേതിക വിദ്യയുടെ പുരോഗതി സമൂഹത്തിന്റെ വിവിധ മേഖലകളിലെ ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ-സ്മാർട്ട് പുറത്തിറക്കിയിരിക്കുന്നത്.
  • തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി, ഇൻഫർമേഷൻ കേരള മിഷനാണ് കെ-സ്മാർട്ട് അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ വികസിപ്പിച്ചത്

Related Questions:

താഴെ കൊടുത്തവയിൽ അടുത്തിടെ ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ ഒരു കാർഷിക ഉത്പന്നം ?

റിപ്പബ്ലിക്ക് ദിന പരേഡിൽ ഡൽഹി പോലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതാ ഓഫീസർ ആര് ?

കേരളത്തിലെ സർക്കാർ ഓഫീസുകളിലെ ഫയലുകൾ ഡിജിറ്റലൈസ് ചെയ്യാൻ വേണ്ടി വികസിപ്പിച്ചെടുത്ത AI ചാറ്റ്ബോട്ട് ?

പട്ടികവർഗ്ഗ വികസന ഓഫീസുകളിലെ ക്രമക്കേടുകൾ കണ്ടെത്താനായി കേരള വിജിലൻസ് ഡിപ്പാർട്ട്മെൻറ് 2023 നവംബറിൽ നടത്തിയ മിന്നൽ പരിശോധന ഏത് ?

2023 ലെ സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേളയിൽ ജേതാക്കളായ ജില്ല ഏത് ?