Question:

ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?

  1. 1905 ജൂലൈ 20 നാണ് ബംഗാൾ വിഭജിച്ചത് 
  2. ബംഗാൾ വിഭജനത്തെക്കുറിച്ച് ' ഇതൊരു ക്രൂരമായ തെറ്റാണ് ' എന്ന് പറഞ്ഞത് - ജവഹർലാൽ നെഹ്‌റു 
  3. ബംഗാൾ വിഭജനം നിലവിൽ വന്നത് - 1905 ഒക്ടോബർ 16
  4. ബംഗാൾ വിഭജന സമയത്തെ ഇന്ത്യൻ സെക്രട്ടറി - ലോർഡ് ബ്രോഡ്രിക്  

A1 , 2 , 3

B1 , 3 , 4

C2 , 3 , 4

Dഇവയെല്ലാം ശരി

Answer:

B. 1 , 3 , 4

Explanation:

ബംഗാൾ വിഭജനം

  • ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ ഭരണകേന്ദ്രം - ബംഗാൾ
  • ബംഗാൾ വിഭജിക്കപ്പെട്ട വർഷം - 1905 ജൂലൈ 20
  • ബംഗാൾ വിഭജിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു 
  • ബംഗാൾ വിഭജനം നിലവിൽ വന്നത് - 1905 ഒക്ടോബർ 16 
  • ബംഗാൾ വിഭജനം നിലവിൽ വരുമ്പോൾ വൈസ്രോയി - മിന്റോ II പ്രഭു
  • ബംഗാൾ വിഭജനം നിലവിൽ വരുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് - സർ ഹെന്രി കോട്ടൺ

  • ബംഗാളിൽ ഐക്യം നിലനിർത്തുന്നതിനുവേണ്ടി ഒക്ടോബർ 16 രാഖിബന്ധൻ ദിനമായി ആചരിക്കുവാൻ ജനങ്ങളോട് ആഹ്വാനം ചെയ്തത് - രവീന്ദ്രനാഥ് ടാഗോർ
  • ബംഗാൾ മുഴുവൻ വിലാപദിനമായി ആചരിച്ചതെന്ന് - ഒക്ടോബർ  16 
  • ബംഗാൾ വിഭജനത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച പ്രസ്ഥാനം - സ്വദേശി പ്രസ്ഥാനം
  • ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്ക് പ്രവേശിക്കാൻ അരബിന്ദോ ഘോഷിനെ പ്രേരിപ്പിച്ച സംഭവം - ബംഗാൾ വിഭജനം
  • ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്‌സറി - ബംഗാൾ 
  • ബംഗാൾ വിഭജനകാലത്ത് സായുധ സമരത്തിന് ആഹ്വാനം ചെയ്ത യുഗാന്തറിന്റെ പത്രാധിപർ - ഭൂപേന്ദ്രനാഥ് ദത്ത 

  • ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം - 1911 
  • ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി - ഹാർഡിഞ്ച് II പ്രഭു
  • ബംഗാൾ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് രാജാവ് - ജോർജ് അഞ്ചാമൻ
  • ബംഗാൾ വിഭജനം പിൻവലിക്കാൻ കാരണമായ പ്രസ്ഥാനം - സ്വദേശി പ്രസ്ഥാനം

ബംഗാൾ വിഭജനത്തെകുറിച്ചുള്ള പ്രശസ്തമായ വാക്കുകൾ

  •  "ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ മേല്‍വീണ ബോംബ്‌ " - സുരേന്ദ്രനാഥ ബാനർജി

     

  • "പശ്ചിമബംഗാളും പൂർവ്വബംഗാളും ഒരു ഹൃദയത്തിന്റെ രണ്ട് അറകളാണ്. ഈ അറകളിൽ നിന്നുത്ഭവിക്കുന്ന ചൂട് രക്തമാണ് ബംഗാളികളുടെ സിരകളിലൂടെ ഒഴുകുന്നത്" - രവീന്ദ്രനാഥ് ടാഗോർ 

     

  • "ബ്രിട്ടീഷ് ഗവൺമെന്റ് നമ്മെ വിഭജിക്കുവാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. എങ്കിലും നമ്മുടെ ഹൃദയങ്ങളെ വേർപെടുത്തുവാൻ അവർക്കാവില്ല"  - രവീന്ദ്രനാഥ് ടാഗോർ 

     

  •  "ഐക്യത്തിൽ നിൽക്കുന്ന ബംഗാൾ ഒരു ശക്തിയാണ്. വിഭജിക്കപ്പെട്ടാൽ ശക്തി കുറയും. നമ്മുടെ ഭരണത്തെ എതിർക്കുന്നവരുടെ കരുത്ത് ചോർന്ന് പോകും"  - റിസ്‌ലെ (1904)

  • "ഇന്ത്യയുടെ യഥാർഥ പുനരുദ്ധാരണം നടന്നത് ബംഗാൾ വിഭജനത്തിനു ശേഷമാണ്" - ഗാന്ധിജി

  • "ഇതൊരു ക്രൂരമായ തെറ്റാണ്''- ബാലഗംഗാതര തിലകൻ

Related Questions:

ക്രിപ്സ് മിഷനുമായി ചർച്ച നടത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡണ്ട് ആര് ?

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ആദ്യ മലയാളി ?

ചൗരിചൗരാ സംഭവത്തിന്റെ എത്രാമത് വാർഷികമാണ് 2022ഇൽ നടന്നത് ?

1961-ൽ വിദേശികളിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യയിലെ ഒരു പ്രദേശം?

Which was not included in Bengal, during partition of Bengal ?