Question:
ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏത് ?
1) ക്യാബിനറ്റ് മിഷൻ പദ്ധതി പ്രകാരമാണ് രൂപം കൊണ്ടത്.
2) 3 മലയാളി വനിതകൾ പങ്കെടുത്തു.
3) ഡ്രാഫ്റ്റിംങ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ Dr. രാജേന്ദ്ര പ്രസാദ് ആയിരുന്നു.
4) K. M. മുൻഷി ഡ്രാഫ്റ്റിംങ് കമ്മിറ്റിയിലെ ഒരു അംഗമായിരുന്നു.
A1,2,3,4
B1,2,4
C3,2
D1,2,3
Answer:
B. 1,2,4
Explanation:
- 1946 ലെ ക്യാബിനറ്റ് മിഷൻ പ്ലാൻ നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചത്.
- രണഘടന നിർമ്മാണ സഭയിൽ മൊത്തം 389 അംഗങ്ങളാണ് ഉണ്ടായിരുന്നത്.
- പാക്കിസ്ഥാനിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ അംഗങ്ങൾ പിന്മാറിയതോടെ അവസാന അംഗസംഖ്യ 299 ആയി.
- അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ ,ആനി മസ്ക്രീൻ എന്നീ 3 വനിതകൾ ഉൾപ്പെടെ17 മലയാളികളാണ് ഭരണഘടന നിർമ്മാണ സഭയിൽ അംഗങ്ങളായി ഉണ്ടായിരുന്നത്.
- നിയമ നിർമാണ സഭയുടെ ആദ്യത്തെ സമ്മേളനം 1946 ഡിസംബർ 9 - ന് ഡോ സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്നു.
- ഭരണഘടനാ കരട് രൂപീകരണസമിതി (ഡ്രാഫ്റ്റിംഗ് കമ്മിറ്റി) അധ്യക്ഷനായിരുന്നത് - ഡോ. ബി.ആര്‍ അംബേദ്കര്‍ ആയിരുന്നു.