Question:
ഗവണ്മെന്റ് കമ്മി തിട്ടപ്പെടുത്തലുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏവ?
- റവന്യു കമ്മി =മൊത്തം ചെലവ് -വായ്‌പ ഒഴികെയുള്ള മൊത്തം വരവ്
- ധനകമ്മി =റവന്യു ചെലവ് -റെവെന്യു വരവ്
A1 ശരി,2 തെറ്റ്
B1 തെറ്റ്,2 ശരി
Cഎല്ലാം ശരി
Dഎല്ലാം തെറ്റ്
Answer:
D. എല്ലാം തെറ്റ്
Explanation:
റവന്യു കമ്മിയും ധനകമ്മിയും
- ഒരു സാമ്പത്തിക വർഷത്തിൽ സർക്കാരിനു ലഭിക്കുന്ന റവന്യു ചിലവിൽ നിന്നു റവന്യു വരുമാനം കുറച്ചാൽ ലഭിക്കുന്നതാണ് റവന്യു കമ്മി(revenue deficit).
- റവന്യു കമ്മി = റവന്യു ചെലവ് - റവന്യു വരവ്
- ആകെ ചിലവിൽ നിന്ന് റവന്യൂ വരുമാനവും കടബാദ്ധ്യതയില്ലാത്ത മൂലധനവരവും കുറച്ചു കിട്ടുന്ന സംഖ്യ ആണ് ധന കമ്മി (fiscal deficit).
- ധനകമ്മി = മൊത്തം ചെലവ് -വായ്‌പ ഒഴികെയുള്ള മൊത്തം വരവ്