Question:

6 മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസംഉറപ്പുവരുത്തുന്ന അനുഛേദം :

Aഅനുഛേദം 4 A

Bഅനുഛേദം 21 A

Cഅനുഛേദം 24

Dഅനുഛേദം 21

Answer:

B. അനുഛേദം 21 A

Explanation:

  • 2002ലെ 86 ആം ഭേദഗതിയിലൂടെയാണ് പ്രാഥമിക വിദ്യാഭ്യാസം മൗലിക അവകാശമാക്കി മാറ്റിയത്.
  • ഈ ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി : എ ബി വാജ്പേയ്
  • ഈ ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി : എ പി ജെ അബ്ദുൽ കലാം 
  • 86-ാം ഭേദഗതി പ്രകാരം വിഭാവനം ചെയ്ത അനന്തരഫലമായ നിയമനിർമ്മാണമാണ് Right To Education
  • 2002 ലെ 86 ആം ഭരണഘടനാ ഭേദഗതി പ്രകാരം ഭരണഘടനയിൽ മൂന്നു ഭാഗങ്ങളിലെ, അനുബന്ധ അനുഛേദങ്ങളിൽ മാറ്റമുണ്ടായി:
  • മൗലിക അവകാശങ്ങളിൽ ആർട്ടിക്കിൾ 21A കൂട്ടി ച്ചേർത്തു
  • ആർട്ടിക്കിൾ 21A പ്രകാരം 6 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലിക അവകാശം ആക്കി
  • മാർഗനിർദേശക തത്വങ്ങളിലെ ആർട്ടിക്കിൾ 45 ൽ ഭേദഗതി വരുത്തി
  • ആർട്ടിക്കിൾ 45 പ്രകാരം 6 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്നു
  • മൗലിക കടമകളിലെ ആർട്ടിക്കിൾ 51 A യിൽ ഭേദഗതി വരുത്തി പതിനൊന്നാമത് ആയി ഒരു മൗലിക കടമ(51 A (k)) കൂടി കൂട്ടി ച്ചേർത്തു
  • 51 A (k) പ്രകാരം 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യമൊരുക്കുക എന്നത് മൗലിക കടമയാണ് 
  • വിദ്യാഭ്യാസ അവകാശ നിയമത്തിന് പ്രസിഡണ്ടിന്റെ അംഗീകാരം ലഭിച്ചത് : 2009 ഓഗസ്റ്റ് 26
  • വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് : 2010 ഏപ്രിൽ 1പ്രാഥമിക വിദ്യാഭ്യാസം മൗലിക അവകാശമാക്കി മാറ്റി.  

Related Questions:

കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിൽ മൗലികാവകാശങ്ങളുടെ ഉപസമിതിയുടെ തലവൻ ആരായിരുന്നു?

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ചിരകാല അധിവാസം മുഖേന 1989 ൽ ഇന്ത്യൻ പൗരത്വം നേടിയ വ്യക്തി ?

തൊട്ടുകൂടായ്‌മ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ ?

സ്വകാര്യത മൗലികാവകാശങ്ങളിൽ കൂടി ചേർക്കാൻ കാരണമായ സുപ്രധാനമായ കേസ് ഏതാണ് ?