Question:

കരുതല്‍ തടങ്കല്‍, കരുതല്‍ അറസ്റ്റ് എന്നിവയില്‍ നിന്നുള്ള സംരക്ഷണം ഉറപ്പ് വരുത്തുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

Aആര്‍ട്ടിക്കിള്‍ 21

Bആര്‍ട്ടിക്കിള്‍ 20

Cആര്‍ട്ടിക്കിള്‍ 22

Dആര്‍ട്ടിക്കിള്‍ 32

Answer:

C. ആര്‍ട്ടിക്കിള്‍ 22

Explanation:

  • മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താൻ അധികാരം  ഉള്ളത് -പാർലമെൻ്റിന്

  • അടിയന്തിരാവസഥ പ്രഖ്യാപിച്ച ഉടൻ രാഷ്ട്രപതിയുടെ ഇടപെടലില്ലാതെ തന്നെ സ്വാഭാവികമായി റദ്ദാകുന്ന മൗലികാവകാശം- അനുച്ഛേദം 19 

  • അടിയന്തിരാവസഥ സമയങ്ങളിൽ പോലും  റദ്ദു  ചെയ്യാൻ കഴിയാത്ത മൗലികാവകാശങ്ങൾ - അനുഛേദം  20 ,21   

  • നിയമ വിധേയമല്ലാത്ത അറസ്റ്റിനും തടങ്ങളിലും എതിരെ സംരക്ഷണം നൽകുന്ന അനുച്ഛേദം- അനുഛേദം 22

  • ഒരാളെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനുള്ള മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കണം എന്ന് അനുശ്വസിക്കുന്ന ഭരണഘടനാ വകുപ്പ് - അനുഛേദം  22

  • കരുതൽ തടങ്കലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് - 22

  • കരുതൽ തടങ്കലിൽ ആക്കിയ ഒരു വ്യക്തിയെ വിചാരണ കൂടാതെ  മൂന്നുമാസം വരെ തടവിൽ വയ്ക്കാൻ കഴിയും 

  • ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി -എ. കെ.ഗോപാലൻ


Related Questions:

ഭരണഘടനയുടെ മനസ്സാക്ഷി എന്നറിയപ്പെടുന്ന അനുഛേദം ?

താഴെപ്പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തത് ഏത് ?

മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) ഭരണഘടന ഉറപ്പു നൽകുന്നതും ജുഡീഷ്യറി സംരക്ഷിക്കുന്നതുമായ അവകാശങ്ങളാണ് മൗലികാവകാശങ്ങൾ.

2) മൗലികാവകാശങ്ങൾ അനുവദിക്കണമെന്ന് ആദ്യം നിർദേശിച്ചത് സ്വരൺ സിങ് കമ്മിറ്റിയാണ്. 

3) ഗവൺമെൻ്റിൻ്റെ  ഏകാധിപത്യ പ്രവർത്തനങ്ങളിൽ നിന്നും മറ്റു സ്വകാര്യപൗരന്മാരുടെ അവകാശനിഷേധങ്ങളിൽ നിന്നും വ്യക്തികളെയും ന്യൂനപക്ഷവിഭാഗങ്ങളെയും  സംരക്ഷിക്കുക, പൗരന്മാരുടെ വ്യക്തിത്വവികസനം ഉറപ്പുവരുത്തുക, ജനാധിപത്യവിജയം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് മൗലികാവകാശങ്ങളുടെ ലക്ഷ്യ ങ്ങൾ. 

4) മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ മൂന്നാം ഭാഗത്തു 12 മുതൽ 36 വരെ വകുപ്പുകളിൽ പ്രതിപാദിക്കുന്നു. 

വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നതെന്ന് ?

ഭരണഘടനയുടെ എത്രാമത്തെ അനുഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത് ?