Question:

ഇന്ത്യൻ ഭരണഘടനയിൽ സിറ്റിസൺഷിപ് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?

A3

B4

C2

D5

Answer:

D. 5

Explanation:

പൗരത്വവുമായി ബന്ധപ്പെട്ട ഭരണഘടന അനുച്ഛേദങ്ങൾ :

  • അനുച്ഛേദം 5 : ഭരണഘടന നിലവിൽ വന്ന സമയത്ത് പൗരന്മാർക്ക് ലഭിക്കുന്ന പൗരത്വത്തെ കുറിച്ച് പ്രതിപാദിക്കുന്നു

  • അനുച്ഛേദം 6 : പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവർക്ക് ലഭിക്കുന്ന പൗരത്വത്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു

  • അനുഛേദം 7 : 1947നു ശേഷം പാക്കിസ്ഥാനിലേക്ക് കുടിയേറി പാർത്തതിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയവർക്ക് ലഭിക്കുന്ന പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.

  • അനുച്ഛേദം 8 : ഇന്ത്യയിൽ ജനിക്കുകയും എന്നാൽ ഇന്ത്യയ്ക്ക് പുറത്തു താമസിക്കുകയും ചെയ്യുന്ന വ്യക്തികളുടെ പൗരത്വത്തിനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നു
  • അനുച്ഛേദം 9 : ഈ അനുച്ഛേദപ്രകാരം വിദേശ പൗരത്വം മനപ്പൂർവം സ്വീകരിക്കുന്ന ആളുകൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുകയില്ല.

  • അനുച്ഛേദം 10 : മേൽപ്പറഞ്ഞ ഏതെങ്കിലും വ്യവസ്ഥകൾക്ക് കീഴിൽ ഇന്ത്യൻ പൗരനായി കണക്കാക്കപ്പെടുന്ന ഓരോ വ്യക്തിയും, പാർലമെന്റ് നിർമ്മിക്കുന്ന ഏതെങ്കിലും നിയമത്തിന്റെ വ്യവസ്ഥകൾക്ക് വിധേയമായി, ഇന്ത്യൻ പൗരനായി തുടരുമെന്ന്അനുശാസിക്കുന്നു

  • അനുഛേദം 11 : പൗരത്വം നൽകുന്നതിനും,റദ്ദാക്കുന്നതിനും തുടങ്ങി പൗരത്വവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംബന്ധിച്ച് നിയമനിർമ്മാണം നടത്താൻ ഈ അനുച്ഛേദം പാർലമെന്റിനെ അധികാരപ്പെടുത്തുന്നു.

Related Questions:

ചിരകാല അധിവാസം മുഖേന 1951 ൽ ഇന്ത്യൻ പൗരത്വം നേടിയ വ്യക്തി ?

ഏക പൗരത്വം എന്ന ആശയം ഏത് രാജ്യത്തിൽ നിന്നാണ് ഇന്ത്യൻ ഭരണഘടന കടം എടുത്തത് ?

ഇന്ത്യ അഥവാ ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടമാണ് എന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?

Part II Article 5 to 11 of the constitution deals with:

Citizenship provisions of Indian Constitution are contained in :