Question:

ഇന്ത്യൻ ഭരണഘടനയുടെ 'ആത്മാവും ഹൃദയവും' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർട്ടിക്കിൾ ഏത്?

Aആർട്ടിക്കിൾ 32

Bആർട്ടിക്കിൾ 42

Cആർട്ടിക്കിൾ 22

Dആർട്ടിക്കിൾ 23

Answer:

A. ആർട്ടിക്കിൾ 32

Explanation:

  • അനുഛേദം 32 ൽ പ്രതിപാദിക്കുന്നത്-ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം.
  • മൗലികാവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്നതും അനുഛേദം 32 ആണ്.
  • ഒരു വ്യക്തിയ്ക്ക് തന്റെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവ പുനഃസ്ഥാപിക്കുന്നതിന് സുപ്രീംകോടതിയെ നേരിട്ട് സമീപിക്കാനുള്ള അവകാശം അനുഛേദം 32 ലൂടെ ലഭിക്കുന്നു.
  • അനുഛേദം 32 - ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളിലൊന്നാണെന്ന് സുപ്രീംകോടതി പ്രസ്താവിച്ചിട്ടുണ്ട്.

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് വിദ്യാഭ്യാസ അവകാശം ഉൾപ്പെടുത്തിയിരിക്കുന്നത് ?

മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യത്തോടെ ഭരണഘടന നിർമ്മാണ സഭ പാസ്സാക്കിയ അനുഛേദം ഏത്?

അയിത്താചരണം ശിക്ഷാർഹമായ കുറ്റമായി പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ് ?

സൈനികമോ വിദ്യാഭ്യാസബന്ധമോ ആയ പ്രാഗല്ഭ്യത്തിന് അല്ലാതെ യാതൊരു സ്ഥാനപ്പേരും രാഷ്ട്രം നൽകുവാൻ പാടുള്ളതല്ല ഏത് ആർട്ടിക്കിൾ നിർവചനമാണ്?

അത്യാഹിതം പ്രഖ്യാപിക്കുമ്പോൾ ആർട്ടിക്കിൾ -19 ഉറപ്പുനൽകുന്ന മൗലീകാവകാശങ്ങൾ നിർത്തലാക്കുന്ന ആർട്ടിക്കിൾ ഏതാണ് ?