Question:

തുല്യ ജോലിക്ക് തുല്യ വേതനം - മാർഗ്ഗനിർദ്ദേശക തത്വങ്ങളിൽ ഏത് ആർട്ടിക്കിളുമായി ബന്ധപ്പെട്ടിരിക്കുന്നു ?

A39 (d)

B38

C40

D43 (a)

Answer:

A. 39 (d)

Explanation:

നിർദ്ദേശക തത്ത്വങ്ങൾ

  • നിർദ്ദേശക തത്ത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം : സ്പെയിൻ 
  • നിർദ്ദേശക തത്ത്വങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് : അയർലണ്ടിൽ നിന്ന് 
  • ഇന്ത്യൻ ഭരണഘടനയിൽ നിർദ്ദേശക തത്ത്വങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് : IV -ാം ഭാഗത്ത് (36 മുതൽ 51 വരെയുള്ള വകുപ്പുകൾ) 
  • ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമാക്കി മാറ്റുകയാണ് നിർദ്ദേശകതത്ത്വങ്ങളുടെ ലക്ഷ്യം.
  • ഗാന്ധിജിയുടെ ക്ഷേമരാഷ്ട്ര സങ്കല്പങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഭരണഘടനാഭാഗം : IV -ാം ഭാഗം (നിർദ്ദേശക തത്ത്വങ്ങളിൽ)
  • നിർദ്ദേശക തത്ത്വങ്ങൾ ന്യായവാദത്തിന്റ(non justifiable) അർഹമല്ല എന്ന് അനുശാസിക്കുന്ന അനുച്ഛേദംഅനുച്ഛേദം 37
  • ഗാന്ധിയൻ , സോഷ്യലിസ്റ്റ്, ലിബറൽ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നത് : നിർദ്ദേശക തത്ത്വങ്ങളെ
  • സ്ത്രീക്കും പുരുഷനും തുല്യജോലിക്ക് തുല്യവേതനം നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് : 39 (d) 
  • തുല്യനീതിയും പാവപ്പെട്ടവർക്ക് സൗജന്യ നിയമ സഹായവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് : അനുഛേദം 39A 
  • ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച്  പ്രതി പാദിക്കുന്ന ഭരണഘടനാ വകുപ്പ് : അനുഛേദം -40 
  • ഏകീകൃത സിവിൽ കോഡ് (Uniform civil code)നടപ്പിലാക്കണമെന്നനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് : 44-ാം വകുപ്പ് 
  • ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം : ഗോവ
  • 6 വയസിന് താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് : അനുഛേദം, 45

Related Questions:

2011-ലെ തൊണ്ണൂറ്റിഏഴാം ഭരണഘടന ഭേദഗതി പ്രകാരം നിർദ്ദേശകതത്വങ്ങളിൽ കൂട്ടിച്ചേർത്ത ആർട്ടിക്കിൾ ഏത്?

അന്താരാഷ്ട്ര സുരക്ഷാ, സമാധാനം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?

ഏത് ആര്‍ട്ടിക്കിളിലാണ് ഏകീകൃത സിവില്‍കോഡിനേക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ?

നിർദ്ദേശക തത്വങ്ങൾ നടപ്പാക്കുന്നതിനായി സമീപിക്കേണ്ട കോടതി ഏത്

ഇന്ത്യയിൽ പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് കുറ്റകരമാക്കിയത് ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ഏത് വകുപ്പ് പ്രകാരമാണ്?