Question:

' സ്ഥാനപ്പേരുകൾ നിർത്തലാക്കൽ' എന്നത് ഭരണഘടനയുടെ എത്രാമത്തെ ആർട്ടിക്കിളാണ് ?

Aആർട്ടിക്കിൾ 15

Bആർട്ടിക്കിൾ 16

Cആർട്ടിക്കിൾ 17

Dആർട്ടിക്കിൾ 18

Answer:

D. ആർട്ടിക്കിൾ 18

Explanation:

ആർട്ടിക്കിൾ 18 

  • സ്ഥാനപ്പേരുകൾ നിർത്തലാക്കൽ ( തലക്കെട്ടുകളുടെ നിരോധനം )

  • സൈനികമോ , വിദ്യാഭ്യാസപരമോ ആയവ ഒഴികെ മറ്റേതൊരു ബഹുമതികളും പേരിനൊപ്പം ചേർക്കുന്നതിൽ നിന്ന് വിലക്കുന്നു 

  • വിദേശത്ത് നിന്ന് നേടുന്ന ഒരു ബഹുമതികളും ഒരു ഇന്ത്യൻ പൌരൻ തന്റെ പേരിനൊപ്പം ചേർക്കുവാൻ പാടുള്ളതല്ല 

  • ഇന്ത്യാ ഗവൺമെന്റിന്റെ സ്ഥാനം വഹിക്കുന്ന ഒരു വിദേശിക്ക് പ്രസിഡന്റിന്റെ അനുമതി ഇല്ലാതെ മറ്റൊരു രാജ്യത്തിന്റെ ബഹുമതി തന്റെ പേരിനൊപ്പം ചേർക്കുവാൻ പാടുള്ളതല്ല 

  • ഇന്ത്യാ ഗവൺമെന്റിന്റെ കീഴിൽ ഒരു സ്ഥാനം വഹിക്കുന്ന ഇന്ത്യൻ പൌരനോ വിദേശിയോ ആയ വ്യക്തി പ്രസിഡന്റിന്റെ അനുവാദമില്ലാതെ ഒരു വിദേശരാജ്യത്ത് നിന്നുള്ള പുരസ്കാരങ്ങളോ ഉന്നത പദവികളോ സ്വീകരിക്കാൻ പാടുള്ളതല്ല 

Related Questions:

' തൊട്ടുകൂടായ്മ നിർത്തലാക്കൽ ' എന്നത് ഭരണഘടനയുടെ എത്രാമത്തെ ആർട്ടിക്കിളാണ് ?

ഇന്ത്യൻ ഭരണഘടനയിൽ ഗാന്ധിയൻ ആശയങ്ങൾ അടങ്ങിയിരിക്കുന്നത് എവിടെയാണ് ?

ക്ഷേമരാഷ്ട്രം എന്ന ആശയം ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് അടങ്ങിയിട്ടുള്ളത് ?

ആയുധങ്ങൾ കൂടാതെ സമാധാനപരമായി സമ്മേളിക്കാനുള്ള സ്വാതന്ത്ര്യം ഏത് ആർട്ടിക്കിളിൽ ഉൾപ്പെടുന്നു ?

ഭരണഘടനയുടെ ആമുഖത്തിലേക്ക് സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ ഉൾപ്പെടുത്തിയത് ഏത് ഭേദഗതിയിലൂടെയാണ് ?