Question:

ഇന്ത്യൻ ഭരണഘടനയുടെ ഏത് അർട്ടിക്കിളിലാണ് "നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്' എന്ന് പ്രതിപാദിക്കുന്നത്?

Aആർട്ടിക്കിൾ 16

Bആർട്ടിക്കിൾ 14

Cആർട്ടിക്കിൾ 20

Dആർട്ടിക്കിൾ 22

Answer:

B. ആർട്ടിക്കിൾ 14

Explanation:

ഇന്ത്യൻ ഭരണ ഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം ഇന്ത്യൻ പ്രദേശത്തിനകത്ത് ഏവർക്കും നിയമത്തിനു മുമ്പിൽ സമത്വമോ ( Equality before law) തുല്യമായ നിയമ സംരക്ഷണമോ ( Equal protection of laws) നൽകുന്നു. അതായത് സാധരണ നിയമത്തിനു എല്ലാ വിഭാകക്കാരും തുല്യ വിധേയരാണെന്നും യാതൊരു വ്യക്തിക്കും എന്തെങ്കിലും പ്രത്യേകാനുകൂല്യങ്ങൾ നൽകുവാൻ പാടില്ല എന്നും ഈ ആർട്ടിക്കിൾ വ്യവസ്ഥ ചെയ്യുന്നു. 16-ആം ആർട്ടിക്കിൾ പൊതുനിയമനങ്ങളിൽ അവസര സമത്വം ഉറപ്പ് നൽകുന്നു.


Related Questions:

സാംസ്കാരികവും, വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ഏതു അനുച്ഛേദത്തിലാണ് പ്രതിപാദിക്കുന്നത് ?

താഴെപ്പറയുന്ന അവകാശങ്ങളിൽ രാഷ്ട്രീയ അവകാശങ്ങൾ എന്ന ഗണത്തിൽ

പ്പെടുന്നത് ഏതൊക്കെ ?

i. ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കാനുള്ള അവകാശം

ii. ഗവൺമെന്റിനെ വിമർശിക്കാനുള്ള അവകാശം

iii. ഇന്ത്യയിൽ ഉടനീളം സഞ്ചരിക്കാനുള്ള അവകാശം

iv. സാർവത്രിക പ്രായപൂർത്തി വോട്ടവകാശം

ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 21A എന്തിനുള്ള അവകാശമാണ് ഉറപ്പ് നൽകുന്നത്?

കരുതൽ തടങ്കലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം ഏത് ?

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുവാന്‍ അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ ?