Question:

പൊതു തൊഴിൽ അല്ലെങ്കിൽ ഏതെങ്കിലും ഉദ്യോഗത്തിൽ ഉള്ള നിയമം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മതം, വർഗ്ഗം, ജാതി, ലിംഗം,വംശം തുടങ്ങിയവ അടിസ്ഥാനമാക്കി യാതൊരു വിവേചനവും പാടില്ല എന്നത് ഏത് ആർട്ടിക്കിൾ നിർവചനമാണ് ?

Aആർട്ടിക്കിൾ 10

Bആർട്ടിക്കിൾ 22

Cആർട്ടിക്കിൾ 17

Dആർട്ടിക്കിൾ 16

Answer:

D. ആർട്ടിക്കിൾ 16

Explanation:

  • പൊതു തൊഴിൽ അല്ലെങ്കിൽ ഏതെങ്കിലും ഉദ്യോഗത്തിൽ ഉള്ള നിയമം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മതം, വർഗ്ഗം, ജാതി, ലിംഗം,വംശം തുടങ്ങിയവ അടിസ്ഥാനമാക്കി യാതൊരു വിവേചനവും പാടില്ല എന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ  16
  • അയിത്ത നിർമ്മാർജ്ജനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 17 
  • മതം , ജാതി , വർഗ്ഗം , ലിംഗം , ജന്മസ്ഥലം , എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ല എന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 15 

Related Questions:

ഭരണഘടനയുടെ അനുച്ഛേദം 22 അനുസരിച്ച് ഒരാളെ അറസ്റ്റ് ചെയ്താൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കേണ്ട സമയദൈർഘ്യം?

കരുതൽ തടങ്കലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) ഒരു വ്യക്തിയെ ആറു മാസത്തിൽ കൂടുതൽ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ പാടില്ല. ആറു മാസത്തിനു ശേഷം ആ കേസ് പുനഃപരിശോധനയ്ക്കായി ഒരു ഉപദേശക സമിതിയുടെ മുൻപിൽ കൊണ്ടുവരണം.

2) ഒരു വ്യക്തി രാഷ്ട്രത്തിൻ്റെ സുരക്ഷയ്ക്കോ ക്രമസമാധാനത്തിനോ ഭീഷണി ഉയർത്തുമെന്നു ഗവൺമെൻ്റിനു തോന്നുകയാണെങ്കിൽ അയാളെ അറസ്റ്റ് ചെയ്യാനും വിചാരണയില്ലാതെ തടങ്കലിൽ വയ്ക്കാനും ഗവൺമെൻ്റിനു അധികാരമുണ്ട്. 

3) കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനു മുൻപായി വ്യക്തിയെ അതിനുള്ള കാരണവും അയാളിൽ ചുമത്തിയിരിക്കുന്ന കുറ്റവും അറിയിച്ചിരിക്കണം. 

4) കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന വ്യക്തിക്ക് അതിനെതിരെ ബന്ധപ്പെട്ടവർക്കു നിവേദനം നൽകാനുള്ള സ്വാതന്ത്ര്യമുണ്ട്.

ഭരണഘടനയുടെ ഏത്‌ അനുഛേദത്തില്‍ ആണ്‌ പൗരന്മാർക്ക് അവസര സമത്വം ഉറപ്പ വരുത്തുന്നത്‌ ?

Right to education is the article mentioned in

താഴെ തന്നിരിക്കുന്നവയിൽ മൗലിക അവകാശങ്ങളിൽ പെടാത്തത് ഏത്?