Question:

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും ഓരോ ഹൈക്കോടതി വേണമെന്ന് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

Aആര്‍ട്ടിക്കിള്‍ 124

Bആര്‍ട്ടിക്കിള്‍ 226

Cആര്‍ട്ടിക്കിള്‍ 214

Dആര്‍ട്ടിക്കിള്‍ 165

Answer:

C. ആര്‍ട്ടിക്കിള്‍ 214

Explanation:

  • ഇന്ത്യൻ ഭരണഘടനയുടെ 214 മുതൽ 231 വരെയുള്ള അനുച്ഛേദങ്ങളിലാണ്‌ ഹൈക്കോടതിയെക്കുറിച്ച് പ്രതിപാദിക്കുന്നത്.
  • ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും ഓരോ ഹൈക്കോടതി വേണമെന്ന് അനുച്ഛേദം 214 നിഷ്കർഷിക്കുന്നു.
  • എന്നാൽ രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്ക് ഒരു പൊതു ഹൈക്കോടതി സ്ഥാപിക്കുന്നതിനുള്ള അധികാരം പാർലമെന്റിനുണ്ടെന്ന് അനുച്ഛേദം 231 വ്യക്തമാക്കുന്നു.
  • അനുച്ഛേദം 225 ഭരണഘടന നിലവിൽ വരുന്നതിനു മുൻപുള്ള മദ്രാസ്, ബോംബെ, കൽക്കത്ത, ദില്ലി എന്നിവിടങ്ങളിലെ ഹൈക്കോടതികളുടെ അധികാരങ്ങൾ അതേപടി നിലനിർത്തുന്നു.
  • ഹൈക്കോടതി ജഡ്ജിമാരാകാനുള്ള യോഗ്യതകൾ പ്രതിപാദിക്കുന്നത് അനുച്ഛേദം 217ലാണ്.

Related Questions:

The decisions of District court is subject to what kind of jurisdiction of High Court?

ഇന്ത്യയിലെ ആദ്യ സമ്പൂർണ കടലാസ് രഹിത കോടതി?

കേരള ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായി മൂന്നു വനിതകൾ അടങ്ങിയ ഫുൾ ബെഞ്ച് സിറ്റിങ് നടത്തിയത് എന്നായിരുന്നു ?

കേരള ഹൈക്കോടതിയുടെ കവാടത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ആപ്ത വാക്യം എന്താണ് ?

Who was the first Malayalee woman to become the Chief Justice of Kerala High Court?