Question:
1976-ലെ നാല്പത്തി രണ്ടാം ഭരണഘടനാ ഭേദഗതി പ്രകാരം നിർദേശക തത്വങ്ങളിൽ കൂട്ടിച്ചേർത്ത ആർട്ടിക്കിളുകൾ ഏതെല്ലാം ?
- അനുച്ഛേദം 39
- അനുച്ഛേദം 39 A
- അനുച്ഛേദം 43 A
- അനുച്ഛേദം 48 A
Aരണ്ടും മൂന്നും നാലും
Bമൂന്ന് മാത്രം
Cരണ്ട് മാത്രം
Dനാല് മാത്രം
Answer:
A. രണ്ടും മൂന്നും നാലും
Explanation:
1976-ലെ നാല്പത്തി രണ്ടാം ഭരണഘടനാ ഭേദഗതി പ്രകാരം 3 അനുഛേദങ്ങൾ നിർദേശക തത്വങ്ങളിൽ കൂട്ടിച്ചേർത്തു
- 1.അനുച്ഛേദം 39 A - തുല്യനീതിയും പാവപ്പെട്ടവർക്ക് സൗജന്യ നിയമസഹായവും നൽകുന്നു.
- 2.അനുച്ഛേദം 43 A - വ്യവസായശാലകളുടെ നടത്തിപ്പിൽ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു.
- 3.അനുച്ഛേദം 48 A - പരിസ്ഥിതി സംരക്ഷണം, വനം, വന്യജീവി സംരക്ഷണം എന്നിവ മെച്ചപ്പെടുത്തുന്നു
- ഇതോടൊപ്പം കുട്ടികളുടെ ആരോഗ്യ പുരോഗതി ഉറപ്പുവരുത്തുവാനായി നിർദേശക തത്വങ്ങളിൽ അനുച്ഛേദം 39(f) ഭേദഗതി ചെയ്യുകയും ചെയ്തു