App Logo

No.1 PSC Learning App

1M+ Downloads

'മാനവരാശിയുടെ ഭവനം' എന്നറിയപ്പെടുന്ന അന്തരീക്ഷപാളി ഏത്?

Aസ്ട്രാറ്റോസ്ഫിയർ

Bട്രോപ്പോസ്ഫിയർ

Cമിസോസ്ഫിയർ

Dട്രോപ്പോപ്പാസ്

Answer:

B. ട്രോപ്പോസ്ഫിയർ

Read Explanation:

ട്രോപ്പോസ്ഫിയർ (Troposhere)

  • അന്തരീക്ഷത്തിന്റെ ഏറ്റവും താഴത്തെ പാളിയാണ് ട്രോപ്പോസ്ഫിയർ.
  • 'മാനവരാശിയുടെ ഭവനം' എന്നറിയപ്പെടുന്നു 
  • ഭൗമോപരിതലത്തിൽനിന്നും ശരാശരി 13 കിലോമീറ്ററാണ് ഇതിന്റെ ഉയരം.
  • ഈ പാളിയുടെ വ്യാപ്തി ധ്രുവപ്രദേശത്ത് 8 കിലോമീറ്റർ വരെയും ഭൂമധ്യരേഖാപ്രദേശത്ത് 18 കിലോമീറ്റർ വരെയുമാണ്.
  • ഭൂമധ്യരേഖാപ്രദേശങ്ങളിൽ ശക്തമായ സംവഹനപ്രവാഹത്താൽ താപം ഉയരങ്ങളിലേക്കു പ്രസരിക്കുന്നതുകൊ ണ്ടാണ് ഈ പ്രദേശങ്ങളിൽ ട്രോപ്പോസ്ഫിയറിന്റെ വ്യാപ്തി കൂടിയിരിക്കുന്നത്
  • പൊടിപടലങ്ങളും ജലബാഷ്പവും ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന അന്തരീക്ഷമണ്ഡലമാണിത്.
  • മഞ്ഞ്, മഴ, കാറ്റ് തുടങ്ങിയ എല്ലാ തരത്തിലുമുള്ള അന്തരീക്ഷ പ്രതിഭാസങ്ങളും കണ്ടുവരുന്നതും ഈ മണ്ഡലത്തിലാണ്.
  • ഈ അന്തരീക്ഷപാളിയിൽ ഭൗമോപരിതലത്തിൽനിന്ന് ഓരോ 165 മീറ്റർ ഉയരത്തിലും 1 ഡിഗ്രി സെൽഷ്യസ് എന്ന നിലയിൽ താപനില കുറഞ്ഞുവരുന്നു.
  • ഭൂമിയിലെ എല്ലാ തരത്തിലുമുള്ള ജൈവപ്രവർത്തനങ്ങളും നടക്കുന്നത് ഈ അന്തരീക്ഷ ഭാഗത്താണ്. 

Related Questions:

Biosphere reserves are divided into:

i.Core zone

ii.Buffer Zone

iii.Transition zone

iv.All of the above

The acceptable noise level in an industrial area by BIS is in between?

ട്രോപ്പോസ്ഫിയറിനെയും സ്ട്രാറ്റോസ്ഫിയറിനെയും തമ്മിൽ വേർതിരിക്കുന്ന മേഖല ഏതാണ്?

എന്തുകൊണ്ടാണ് കാലോട്രോപിസ് എന്ന കളകളിൽ കന്നുകാലികളോ ആടുകളോ ബ്രൗസ് ചെയ്യുന്നത് ഒരിക്കലും കാണാത്തത്?

താഴെ പറയുന്ന പ്രസ്താവനകളിൽ ' ടൈഗർ ഓർക്കിഡ് ' എന്ന അപൂർവ്വ ഇനം ഓർക്കിഡുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. ടൈഗർ ഓർക്കിഡിന്റെ  ശാസ്ത്രീയ നാമം - ഗ്രാമോഫില്ലം സ്പെസിയോസം 

  2. ഇന്തോനേഷ്യ , ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഈ സസ്യങ്ങൾ ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ല  

  3. കടുവയുടെ തൊലിയോട് സാമ്യമുള്ള വലുതും തിളക്കമുള്ളതുമായ പൂക്കളുള്ള ഈ ഓർക്കിഡ് ഒന്നിടവിട്ട വർഷങ്ങളിൽ പൂവിടാറുണ്ട്